ബൈക്കും ലോറിയും കൂട്ടിയിടച്ച് ബൈക്ക് യാത്രികനായ 22കാരന്‍ മരിച്ചു

Breaking Keralam Local

മലപ്പുറം: മലപ്പുറം താനൂര്‍ ശോഭപറമ്പ് വളവില്‍ ബൈക്കും ലോറിയും കൂട്ടിയിടച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അപകടം ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെ. കോഴിക്കോട് പന്നിയങ്കര സ്വദേശി അഭിമന്യു (22) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ അഭിമന്യുവിനെ നാട്ടുകാര്‍ തിരൂരങ്ങാടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. താനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന അഭിമന്യുവിന്റെ ബൈക്ക് എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.