വിവാഹത്തലേന്ന് വധു കുഴഞ്ഞു വീണ് മരിച്ച സംഭവം:
മരണകാരണത്തില്‍ ഇപ്പോഴും അവ്യകതത

Breaking Keralam Local

മലപ്പുറം: വിവാഹത്തലേന്ന് മൈലാഞ്ചിക്കല്യാണത്തിന് ഫോട്ടോയെടുക്കുന്നതിനിടെ വധു കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ മരണ കാരണത്തില്‍ ഇപ്പോഴും അവ്യക്തത. മലപ്പുറം പെരിന്തല്‍മണ്ണ പാതായ്ക്കര സ്‌കൂള്‍ പടിയിലെ കിഴക്കേതില്‍ മുസ്തഫയുടെയും സീനത്തിന്റെയും മകള്‍ 19കാരി ഫാത്തിമ ബത്തൂലിന്റെ മരണ കാരണമാണ് ഇപ്പോഴും അവ്യക്തമായി തുടരുന്നത്. കുഴഞ്ഞു വീണ ഉടന്‍ യുവതിയെ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലെത്തിയിലാണ് എത്തിച്ചിരുന്നത്. തുടര്‍ന്നു ഇവിടുന്നു ഇ.സി.ജിയും മറ്റു പരിശോധനകളും നടത്തിയ ഡോക്ടര്‍ സൈലന്റ് അറ്റാക്കാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നാണു തുടര്‍ന്നു മൃതദേഹം പോസ്റ്റ്്‌മോര്‍ട്ടം നടത്തിയ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കെത്തിയ പെരിന്തല്‍മണ്ണ പ്രൊബേഷന്‍ എസ്.ഐ തുളസിയോടു പറഞ്ഞത്.

മരിച്ച ഫാത്തിമ ബത്തൂല്‍


മരണകാരണത്തില്‍ വ്യകതത വരണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പൂര്‍ണമായ വിശദാംശങ്ങള്‍ ലഭിക്കേണ്ടതുണ്ട്. അതോടൊപ്പം മരണത്തിലെ അവ്യക്തത മാറ്റാന്‍ യുവതിയുടെ ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്കയിച്ചിട്ടുണ്ട്. ഇതിന്റെയും റിപ്പോര്‍ട്ടു വ്ന്നാല്‍ മാത്രമെ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയുവെന്നും ഇതുസംബന്ധിച്ചു അന്വേഷണം നടത്തുന്ന പെരിന്തല്‍മണ്ണ പോലീസ് വ്യക്തമാക്കി.


വിവാഹത്തലേന്ന് മൈലാഞ്ചിക്കല്യാണത്തിന് ഫോട്ടോയെടുക്കുന്നതിനിടെയാണ് വധു കുഴഞ്ഞു വീണ് മരിച്ചത്. തുടര്‍ന്നു വധുവിന്റെ മരണ വിവരം അറിയാതെ വിവാഹച്ചടങ്ങിനു വന്നുകൊണ്ടിരിക്കുന്ന ബന്ധുക്കള്‍ വധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് സാക്ഷിയാകുന്ന ഹൃദയഭേദകമായ കാഴ്ച്ചയാണ് ഇന്നലെ ഇവിടെ കണ്ടത്.

മൂര്‍ക്കാനാട് സ്വദേശിയുമായാണ് വിവാഹമാണ് ഇന്നലെ നടക്കാനിരുന്നത്. വെള്ളിയാഴ്ച രാത്രി 7നാണ് സംഭവം. മൃതദേഹം പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രി മോര്‍ച്ചറിയിലേക്കുമാറ്റിയിരുന്നു. ഈസമയത്ത് വിവാഹാഘോഷത്തിന്റെ ഭാഗമായി ബന്ധക്കളും അയല്‍വാസികളും ഉള്‍പ്പെടെ വീട്ടിലെത്തിയിരുന്നു. രാത്രി ഭക്ഷണവും വീട്ടിലുണ്ടായിരുന്നു. ഇതിനിടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം ഫാത്തിമ ബത്തൂല്‍ ഫോട്ടോയെടുക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ എല്ലാവരും ചേര്‍ന്നു വീടിനടത്തുതന്നെയെന്ന ഇ.എം.എസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

രാത്രി വധു കുഴഞ്ഞു വീണതോടെ എന്താണു സംഭവിച്ചതെന്നുപോലും വീട്ടുകാര്‍ക്കു മനസ്സിലാക്കാനായിരുന്നില്ല. ഇവരുടെ നിക്കാഹ് നേരത്തെ കഴിഞ്ഞതായിരുന്നു. തുടര്‍ന്നു വിവാഹ സല്‍ക്കാരവും കൂട്ടിക്കൊണ്ടുപോകലുമാണ് ഇന്നലെ നടത്താനിരുന്നത്.
ഫവാസാണ് ഫാത്തിമ ബത്തൂലിന്റെ സഹോദരന്‍. നിയമ നടപടികള്‍ക്കുശേഷം വൈകിട്ടു പാതായ്ക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മൃതദേഹം മറവ് ചെയ്തു. നാട്ടുകാര്‍ക്കും വരന്റെ വീട്ടുകാര്‍ക്കുമൊന്നും ഇതുവരെ ഫാത്തിമയുടെ മരണം ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. വരന്റേയും വീട്ടുകാര്‍ ഉള്‍പ്പെടെയുള്ള മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

മരിച്ച ഫാത്തിമ ബത്തൂല്‍