കരിപ്പൂരിലൂടെ സ്വര്‍ണം കടത്താന്‍ സമീറിന് നല്‍കിയത് 70,000 രൂപയും ഫയാസിന് 50000 രൂപയും

Breaking News

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഇന്നലെ രാത്രി കരിപ്പൂര്‍ വിമാനത്താവളം വഴി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഏകദേശം ഒരു കോടി രൂപ വില മതിക്കുന്ന 2.089 കിലോഗ്രാം സ്വര്‍ണ മിശ്രിതവുമായി രണ്ടുപേരെ കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി.
എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ ദോഹയില്‍ നിന്നും വന്ന വടകര വില്ല്യപള്ളി സ്വദേശികളായ താഴെമഠത്തില്‍ സമീരില്‍നിന്നും (33) കുയ്യാലില്‍ ഫയാസില്‍ നിന്നും (24) യഥാക്രമം 1254 ഗ്രാമും 835 ഗ്രാമും തൂക്കം വരുന്ന നാലുക്യാപ്‌സുള്‍ സ്വര്‍ണം വീതമാണ് പിടികൂടിയത്. കള്ളക്കടത്തു സംഘം സമീറിന് 70000 രൂപയും ഫയാസിന് 50000 രൂപയുമാണ് ആണ് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്വര്‍ണമിശ്രിതം വേര്‍തിരിച്ചെടുത്ത ശേഷം കസ്റ്റംസ് സമഗ്ര അന്യോഷണം നടത്തും.തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് കസ്റ്റീസ് കരിപ്പൂരില്‍ സ്വര്‍ണം പിടികൂടുന്നത്. ഇന്നലെ രാവിലെ മസ്‌കറ്റില്‍ നിന്നും വന്ന യാത്രക്കാരനില്‍നിന്നും 850 ഗ്രാം സ്വര്‍ണ്ണമിശ്രിതം പിടികൂടിയിരുന്നു.