ഇടുക്കിയിലെ മലയോര മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷം

Keralam News

ഇടുക്കി : ജില്ലയിലെ മലയോര മേഖലകളിൽ രൂക്ഷമായ വെള്ളക്കെട്ട്. വണ്ടിപ്പെരിയാർ, ഇഞ്ചിക്കാട്, കടശ്ശിക്കാട് മേഖലകളിൽ വീടുകളിലേക്ക് വെള്ളം കയറി ജനജീവിതം ദുരിതത്തിലായിരിക്കുകയാണ് .

ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ കൂടി ഇന്ന് രാവിലെ ആറ് മണിക്ക് തുറന്നു. അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടറാണ് ഉയർത്തിയത്. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പെരിയാറിന്റെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് ഇടുക്കി ജില്ലാ കളക്ടറുടെ അറിയിപ്പ്.

തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലും മുല്ലപ്പെരിയാര്‍ ഡാമില്‍നിന്നും ജലം ഒഴുകി എത്തുന്നതിനാലും സംഭരണിയിലെ ജലനിരപ്പ് ക്രമേണ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.