വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു

Breaking Keralam Local

മലപ്പുറം: കഴിഞ്ഞ ദിവസം നടന്ന കോളേജ് ഇലക്ഷനിലൂടെഫൈന്‍ ആര്‍ട്ട്‌സ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട
വിദ്യാര്‍ഥിബൈക്കപകടത്തില്‍ മരിച്ചു. തിരൂര്‍ക്കാട് തടത്തില്‍ വളവിലെ
കിണറ്റിങ്ങല്‍തൊടി
ഹസീബുദ്ദീന്‍ (19)നാണ് മരിച്ചത്.ചൊവ്വാഴ്ച വൈകുന്നേരം ഹസീബുദ്ദീന്‍ ഓടിച്ച ബൈക്കുംമറ്റൊരു ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.
തിരൂര്‍ക്കാട് നസ്‌റ കോളേജിലെ ബിഎഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.ചൊവ്വാഴ്ച നടന്ന കോളേജ് തിരഞ്ഞെടുപ്പില്‍ യൂഡിഎസ്എഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് ഫൈന്‍ ആര്‍ട്ട്‌സ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വിജയാഘേഷങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന ഹസീബ്‌പൊതുപ്രവര്‍ത്തകനുംഅങ്ങാടിപ്പുറം പഞ്ചായത്ത് വൈറ്റ്ഗാര്‍ഡ് അംഗവുമാണ്.
പിതാവ്:കിണറ്റിങ്ങല്‍തൊടി ഹംസ.മാതാവ്:കോരിയാട്ടില്‍ഹബീബ (ചേരിയം).
സഹോദരങ്ങള്‍ :ഹാഷിം, അര്‍ഷിദ

വിശ്വസിക്കാനാവാതെ

ഹസീബിന്റെ വേര്‍പാട് വിശ്വസിക്കാനാവാതെയാണ് ഇരുഗ്രാമങ്ങളും ഇന്ന് ഉണര്‍ന്നത്, നാടിനെ കണ്ണീരിലാഴ്ത്തിയ വിയോഗം സഹപാഠികളെയും ഒരുപോലെ കണ്ണീരിലാഴ്ത്തി ,തിരൂര്‍ക്കാട് നസ്‌റ കോളേജില്‍ നിന്നും
എം.എസ്.എഫ് ആര്‍ട്സ് ക്ലബ് സെക്രട്ടറിയായി വിജയിച്ച് ആഹ്ലാദം പങ്കിട്ട് മണിക്കൂറുകള്‍ കഴിഞ്ഞാണ് ഹസീബ് വാഹനപകടത്തില്‍ പെടുന്നത്. തിരൂര്‍ക്കാട് നസ്‌റ കോളേജ് ബി .എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയായിരുന്ന ഹസീബ് വീട്ടിലെ പരാതീനധക്കിടയിലും പഠന സമയം കഴിഞ്ഞ് വിവിധ ജോലികള്‍ നോക്കിയിരുന്നു. നാട്ടിലും സജീവ എം.എസ്.എഫ് പ്രവര്‍ത്തനായിരുന്ന ഹസീബ് അങ്ങാടിപ്പുറം പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് അംഗം കൂടിയായിരുന്നു.ചൊവ്വാഴ്ച്ച വൈകീട്ട് തിരൂര്‍ക്കാട് ചവററോഡില്‍ വെച്ചാണ് മറ്റൊരു ബൈക്ക് മായി കൂട്ടിയിടിച്ച് നടന്ന ആക്‌സിഡന്റില്‍ ഹസീബിന് തലക്ക് പരിക്ക് പറ്റിയത് ചൊവ്വാഴ്ച്ച രാത്രിയോടെ പെരിന്തല്‍മണ്ണ അല്‍ശിഫ ഹോസ്പിറ്റലില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയങ്കിലും മരണപ്പെടുകയായിരുന്നു. മരണ വിവരം കേട്ടയുടനെ വിദ്യാര്‍ത്ഥികളും , നാടുകാരും ഹസീബിന്റെ വീട്ടിലേക്കൊഴുകി. സഹപാഠികള്‍ക്ക് പ്രിയ കൂട്ടുകാരന്റെ വിയോഗം താങ്ങാന്‍ കഴിയാത്തതായിരുന്നു. ഉച്ചക്ക് രണ്ടരയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം വൈകുന്നേരം ആറര മണിയോടെ തിരൂര്‍ക്കാട് മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി.
പെരിന്തല്‍മണ്ണ എം.ഇ.എസ് ആര്‍ട്ട്‌സ് സയന്‍സ് കോളേജിലെ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയും എം.എസ്.എഫ്, വൈറ്റ്ഗാര്‍ഡ് ഭാരവാഹിയും പൊതു പ്രവര്‍ത്തകനുമായിരുന്ന
അരിപ്രസ്‌കൂള്‍പടിയിലെ പട്ടാണി റിന്‍ഷിന്‍ എന്ന ഇച്ചാവ (22) വാഹന അപകടത്തില്‍ മരണപ്പെട്ട ഓര്‍മ്മകള്‍ക്ക് ആറ് മാസം പൂര്‍ത്തീകരിക്കാനിടെയാണ് വീണ്ടും പൊതു പ്രവര്‍ത്തകരായ ഹസീബുദ്ധീനേയും വിധി തട്ടിയെടുക്കുന്നത്.