നവീകരിച്ച പട്ടര്‍ക്കടവ് ഒറുംകടവ് -എന്‍. കെ. പടി തൂക്കുപാലത്തിന്റെ ഉദ്ഘാടനം 17ന്

Breaking Crime News

മലപ്പുറം: 2018 ലെ പ്രളയത്തില്‍ തകര്‍ന്നതിനെ തുടര്‍ന്ന് നവീകരിച്ച പട്ടര്‍കടവ് ഒറും കടവ് – എന്‍. കെ പടി തൂക്കുപാലത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 17 ന് വൈകുന്നേരം 5 മണിക്ക് .പി. ഉബൈദുള്ള എം. എല്‍. എ നിര്‍വ്വഹിക്കും.

എം. എല്‍. എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ ചെലവഴിച്ചാണ് മലപ്പുറം നഗരസഭയിലെ പട്ടര്‍കടവിനേയും കോഡൂര്‍ പഞ്ചായത്തിലെ എന്‍. കെ. പടിയേയും ബന്ധിപ്പിച്ചു കൊണ്ടുള്ള
തൂക്കുപാലം പുതുക്കി പണിതത്.
പാലത്തിന് 76.20 മീറ്റര്‍ നീളവും 1.60 മീറ്റര്‍ വീതിയുമാണുള്ളത്.

2004 – ല്‍ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഡോ. എം. കെ മുനീറിന്റെ ശ്രമഫലമായിട്ടാണ് തൂക്കുപാലം നിര്‍മ്മിച്ചത് . ദിനേന നൂറു കണക്കിനാളുകള്‍ ഉപയോഗിച്ച് വന്നിരുന്ന പാലം 2018 ലെ ശക്തമായ പ്രളയത്തില്‍ തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായതിനാല്‍ ഇരു പ്രദേശങ്ങളിലെയും ജനങ്ങള്‍ ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചിരുന്നു.

ജനങ്ങളുടെ ദുരിതങ്ങള്‍ മനസ്സിലാക്കിയ എം. എല്‍. എ തൂക്കുപാലത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ആസ്തി വികസന ഫണ്ടില്‍ നിന്നും ആവശ്യമായ തുക അനുവദിക്കുകയായിരുന്നു. തൂക്കുപാലത്തിനൊപ്പം തന്നെ എം. എല്‍.എ ഫണ്ടില്‍ നിന്നും ജനങ്ങള്‍ക്ക് ഏറെ ഉപകരിക്കുന്ന രീതിയില്‍
ഒറുംകടവില്‍ കുളിക്കടവും നിര്‍മ്മിച്ചിട്ടുണ്ട്.