വിശ്വ സുന്ദരിയായി ഇന്ത്യയുടെ ഹർണാസ് സന്ധു ; അഭിമാനം

Breaking India News

വിശ്വസുന്ദരിയായി ഇന്ത്യയുടെ ഹർണാസ് സന്ധു . ഇതിനുമുന്നെ ഇന്ത്യയിൽ നിന്ന് സുസ്മിത സെന്നിനും ലാറാ ദത്തയ്ക്കും മാത്രമാണ് ഇന്ത്യയിൽ നിന്ന് വിശ്വസുന്ദരിപട്ടം ലഭിച്ചിട്ടുള്ളത്. 21 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ നേട്ടം.

ഹർണാസ് സന്ധു ചണ്ഡീഗഡ് സ്വദേശിയാണ്. ഇസ്രായേലിൽ നടന്ന മത്സരത്തിൽ പരാഗ്വേയെയും ദക്ഷിണാഫ്രിക്കയേയും തള്ളിയാണ് ഇന്ത്യൻ സുന്ദരി വിശ്വ സുന്ദരി പട്ടം സ്വന്തമാക്കിയത്.