വിക്ടോറിയ കോളജ് ഹോസ്റ്റലിൽ സംഘർഷം ; പത്ത് പേർക്ക് പരിക്ക്

Crime Education Keralam News Politics

പാലക്കാട് : വിക്ടോറിയ കോളജ് ഹോസ്റ്റലിൽ എസ്എഫ്‌ഐ -എബിവിപി പ്രവർത്തകരുടെ സംഘർഷം. ഇന്ന് പുലർച്ചെയാണ് സംഭവം. സംഘർഷത്തിൽ അഞ്ച് എസ്എഫ്‌ഐക്കാർക്കും മൂന്ന് എബിവിപിക്കാർക്കും രണ്ട് കെഎസ്‌യുകാർക്കും പരിക്കേറ്റിട്ടുണ്ട്.

സംസ്ഥാന സമ്മേളനത്തിന്റെ കൊടിതോരണം അഴിക്കാൻ വന്നവരെ എസ്.എഫ്.ഐ പ്രവർത്തകർ അക്രമിച്ചുവെന്നാണ് എ.ബി.വി.പി പറയുന്നത്. എന്നാൽ യുവമോർച്ച പ്രവർത്തകർ ഹോസ്റ്റലിൽ കയറി മർദിക്കുകയായിരുന്നുവെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം.

സംഘർഷ സാധ്യത കണക്കിലെടുത്ത് കോളേജിൽ പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.