മൊഫിയയുടെ ആത്മഹത്യ; നീതി തേടി കുടുംബം കോടതിയിലേക്ക്

Crime Keralam News

കൊച്ചി: നിയമ വിദ്യാർഥിനിയായിരുന്ന മൊഫിയയുടെ ആത്മഹത്യയിൽ നീതി തേടി കുടുംബം കോടതിയിലേക്ക്. തുടർ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം. ഭർത്താവ് മുഹമ്മദ് സുഹൈലിന്‍റെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കണമെന്നും സിഐ സുധീറിനെ സ്വാധീനിച്ച രാഷട്രീയ ശക്തികളെ പുറത്ത് ചാടിക്കണമെന്നും മൊഫിയയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

മൊഫിയയുടെ ഭർത്താവും മാതാപിതാക്കളും ജയിലിലാണെങ്കിലും കോടതിയുടെ മേൽനോട്ടത്തിൽ സുഹൈലിന്റെ ദുരൂഹമായ പശ്ചാത്തലം കൂടി അന്വേഷിക്കണമെന്നും മൊഫിയയുടെ പിതാവ് ദില്‍ഷാദ് സലിം പറഞ്ഞു.

പ്രതികള്‍ നല്‍കിയ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും.