ചോദ്യപേപ്പർ പിരിവ്: മലപ്പുറം ഡിഇ ഓഫീസ് കെ.എസ്.യു ഉപരോധിച്ചു

Breaking Education Local News

മലപ്പുറം: മോഡൽ പരീക്ഷ ചോദ്യപേപ്പറിന് വിദ്യാർത്ഥികളുടെ പക്കൽ നിന്നും 10 രൂപ ഈടാക്കുന്നതിൽ പ്രതിഷേധിച്ചു കെ.എസ്.യു ജില്ല കമ്മിറ്റി ഡി.ഇ ഓഫീസ് ഉപരോധിച്ചു. പോലീസുമായി ഉന്തും തള്ളുമായി കെ.എസ്.യു പ്രവർത്തകർക്ക് പരിക്ക്.
കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ,കെ.എസ്.യു സംസ്ഥാന കൺവീനർ ആദിൽ കെ കെ ബി,കെ.എസ്.യു സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ പി.സുദേവ്, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ്‌ റാഷിദ്‌ പുതുപൊന്നാനി, ഷാനിദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെ.എസ്.യു പ്രവർത്തകൻ നിയാസിന് കയ്യിന് സാരമായ പരിക്ക് പറ്റി.
ഈ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് നേതൃത്വം കൊടുകുമെന്ന് കെ.എസ്.യു ജില്ല പ്രസിഡന്റ്‌ ഇ.കെ അൻഷിദ് അറിയിച്ചു