ഇന്നു രാത്രിയോടെ കേരളത്തില്‍ മഴ കുറയും

Breaking Keralam News

ഇന്നു രാത്രിയോടെ കേരളത്തില്‍ മഴ കുറയും. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ഇന്ന് തെക്കന്‍ ജില്ലകളിലാണ് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളത്. വടക്കന്‍ മേഖലകളില്‍ ഉച്ചവരെ മഴ തുടരും.ഇടക്ക് ആകാശം തെളിയും. മധ്യ കേരളത്തില്‍ ഇടവേളകള്‍ കൂടിയ മഴ. ചിലയിടങ്ങളില്‍ കുറച്ച് നേരം വെയില്‍ പിന്നെ മൂടിക്കെട്ടല്‍ അങ്ങനെ പോകും. വടക്കന്‍ കേരളത്തില്‍ ഇടവേള കുറഞ്ഞ മഴ. എവിടെയും പ്രളയ സമാന സാഹചര്യം ഉണ്ടാക്കുന്ന മഴ ഉണ്ടാകില്ല. നാളെ മുതല്‍ വെയിലിനു സാധ്യതയുണ്ട്. പ്രത്യേകിച്ച് പ്രശ്നങ്ങള്‍ ഇന്നുണ്ടാകില്ല. വടക്കന്‍ കേരളത്തില്‍ മലയോര മേഖലയില്‍ ഇന്നും ജാഗ്രത വേണം. മഴ ശക്തിപ്പെടും. ഇനി ലഭിക്കുന്ന മഴക്കൊപ്പം ഇടിമിന്നല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.


ന്യുന മര്‍ദം ദുര്‍ബലമായതോടെ അറബികടലില്‍ കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. കൂടുതല്‍ മഴമേഘങ്ങള്‍ കരയിലേക്ക് എത്താന്‍ സാധ്യതയില്ല. മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴയുടെ ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്തിന്റെ പല മേഖലകളിലും കനത്ത മഴ തുടരുന്നുണ്ട്. കോട്ടയം ജില്ലയില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.