മലപ്പുറം ചെട്ടിപ്പടിയില്‍ മൂന്ന് വയസുകാരി ബൈക്കിടിച്ച് മരിച്ചു.

Local News

മലപ്പുറം: മലപ്പുറം ചെട്ടിപ്പടിയില്‍ മൂന്ന് വയസുകാരി ബൈക്കിടിച്ച് മരിച്ചു. ചെട്ടിപ്പടി അങ്ങാടി കടപ്പുറത്തെ എരിന്റെ പുരക്കല്‍ മുസ്തഫ(സദ്ദാം) – റാജിഷ ദമ്പതികളുടെ മകള്‍ ഇഷ ഹൈറിന്‍ (മൂന്ന്) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി റോഡിനരികിലെത്തിയതോടെ ആലുങ്ങല്‍ബീച്ച് ഭാഗത്ത് നിന്നും വേഗതയില്‍ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കുകാരന്‍ നിര്‍ത്താതെ പോയെങ്കിലും പിന്നീട് കണ്ടെത്തി. ഗുരുതര പരുക്കേറ്റ കുട്ടിയെ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ചകിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ മരിക്കുകയായിരുന്നു. സഹോദരന്‍: മുഹമ്മദ് ഹാഫിസ്.