ഏഴുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും

Crime Local Videos

മലപ്പുറം: ഏഴുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും. തേഞ്ഞിപ്പലം ചെനക്കലങ്ങാടി വാലശ്ശേരിപ്പറമ്പില്‍ ഷാജി (53) യെയാണ് പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2019 ഫെബ്രുവരിയില്‍ തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പട്ടികജാതിവിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രതി താമസിക്കുന്ന ക്വേട്ടേഴ്സില്‍ വെച്ചാണ് പീഡനത്തിനിരയാക്കിയത്. പിഴയടക്കാത്ത പക്ഷം ആറു മാസത്തെ തടവു കൂടി അനുഭവിക്കേണ്ടി വരും. ജഡ്ജ് എ. ഫാത്തിമബീവി യാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷമ മാലിക് ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.