പ്രതിശ്രുത വധു വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

Breaking Keralam Local News

മലപ്പുറം: ഈ മാസം വിവാഹം നിശ്ചയിച്ച 25കാരിയായ പ്രതിശ്രുത വധു വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍. മലപ്പുറം ഗവ. കോളജിലെ പൂര്‍വ്വവിദ്യാര്‍ഥിനിയും നിലവില്‍ ബി എഡ് വിദ്യാര്‍ത്ഥിനിയുമായ മഞ്ചേരി 22ാം മൈല്‍സില്‍ പരേതനായ കുറുവാഞ്ചേരി ശിവരാമകൃഷ്ണന്റെ മകള്‍ പ്രവീണ (25)യെയാണ് ഇന്നു രാവിലെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസം വിവാഹം നടത്താന്‍ തീരുമാനിച്ചിരുക്കുമ്പോഴാണ് ആത്മഹത്യചെയ്തത്. വിവാഹ നിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. മലപ്പുറം ഗവ. കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥിനികൂടിയാണ്. ബി.എ. ഹിസ്റ്ററിയായിരുന്നു മലപ്പുറം കോളജില്‍ പഠിച്ചത്. മാതാവ് : പുഷ്പ. സഹോദരന്‍ : പ്രണവ്. കൊവിഡ് പോസിറ്റീവായ മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.