റേഷൻ കാർഡ് ന്യൂജൻ ആവുന്നു

Keralam News

തിരുവനന്തപുരം: ഇനി എ.ടി.എം മാതൃകയില്‍ റേഷന്‍ കാര്‍ഡും .സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് പുറത്തു ഇറക്കുന്നത് നവംബർ ഒന്നിനാണ്. സപ്ളൈകോ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട കടകളില്‍ നിന്ന് അവശ്യസാധനങ്ങള്‍ വാങ്ങാവുന്ന തരത്തിലാണ് റേഷന്‍ കാര്‍ഡിന്റെ രൂപമാറ്റം.

പുതിയ സ്മാർട്ട് റേഷൻകാർഡിൽ ഉടമയുടെ പേര്, വിലാസം, ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ മുന്‍വശത്തും പ്രതിമാസ വരുമാനം, റേഷന്‍ കട നമ്ബര്‍, വീട് വൈദ്യുതീകരിച്ചതാണോ, ഗ്യാസ് സിലിണ്ടര്‍ ഉണ്ടോ തുടങ്ങിയ വിവരങ്ങള്‍ മറുവശത്തുമായി രേഖപ്പെടുത്തും.

ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തി എ.ടി.എം കാര്‍ഡിന്റെ മാതൃകയിലായിരിക്കും ഇതുണ്ടാവുക. പര്‍ച്ചേസ് കാര്‍ഡ് എന്ന പേരിലാകും അറിയപ്പെടുക. കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാനാവും. ബാങ്കുകളുമായി ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തിവരികയാണ്.

റേഷന്‍ കടകളില്‍ നിന്ന് ചെറിയ തുക ഈ കാര്‍ഡ് ഉപയോഗിച്ച്‌ പിന്‍വലിക്കാന്‍ കഴിയുന്ന വിധത്തില്‍ ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. പലവ്യഞ്ജനങ്ങളും കുപ്പിവെള്ളവും ഉള്‍പ്പെടെ ലഭിക്കുന്ന കേന്ദ്രങ്ങളായി റേഷന്‍ കടകളെ മാറ്റുന്ന പദ്ധതിയും സർക്കാർ ആലോചനയിലുണ്ട്.