മലപ്പുറം തിരൂര്‍ സ്വദേശി മണ്ണാര്‍ക്കാട് ഹോട്ടലിലുണ്ടായ തീപ്പിടുത്തത്തില്‍പ്പെട്ട് മരിച്ചു

Breaking News

തിരൂര്‍: മലപ്പുറം തിരൂര്‍ സ്വദേശി മണ്ണാര്‍ക്കാട് ഹോട്ടലിലുണ്ടായ തീപ്പിടുത്തത്തില്‍പ്പെട്ട് മരിച്ചു.
മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ടവറിലെ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തില്‍ തിരൂര്‍ തലക്കടത്തൂര്‍ തറയില്‍ പരേതനായ പറമ്പത്ത് കുഞ്ഞിരായീന്റെ മകന്‍ മുഹമ്മദ് ബഷീര്‍ (55)ആണ് മരിച്ചത്. ഇദ്ദേഹം തലക്കടത്തൂര്‍ ജുമാ മസ്ജിദിന് സമീപത്തെ താമസക്കാരനായിരുന്നു. ഇന്നു പുലര്‍ച്ചെ മൂന്നരക്ക് നടന്ന തീപ്പിടുത്തത്തില്‍ രണ്ട് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 25 വര്‍ഷം അല്‍ ഐനിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തു. ഇപ്പോള്‍ പത്ത് വര്‍ഷമായി നാട്ടില്‍ ബിസിനസുമായി മുന്നോട്ട് പോകുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്.
ഉമ്മ: ഖദീജ. ഭാര്യ: ആസ്യ. മക്കള്‍: അസ്‌ക്കര്‍, അഫ്‌സല്‍, അന്‍സാരി, അന്‍സില്‍, അസ്മാബി, ഉമ്മു ഹബീബ. മരുമക്കള്‍: മുസ്തഫ, ഫസല്‍, റിഷാന തെസ്‌നി. സഹോദരങ്ങള്‍: അബ്ദുല്‍ റസാഖ്, മുഹമ്മദ് ഇസ്ഹാഖ്, മറിയാമു, പരേതയായ പാത്തോള്‍, സുബൈദ, മൈമൂന.മൃതദേഹം പാലക്കാട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിച്ചു.