സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലെ പരീക്ഷകൾ നടത്താനുള്ള സർക്കാർ തീരുമാനം പുനപരിശോധിക്കണo;യൂത്ത് കോൺഗ്രസ്

Breaking News

സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലെ വിവിധ സെമസ്റ്റർ പരീക്ഷകൾ നടത്താനുള്ള സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥ് ആവശ്യപ്പെട്ടു.

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ പോളിടെക്നിക്കിൽ ഓൺലൈൻ ക്ലാസുകൾ മാത്രം നടന്ന തിന്റെ അടിസ്ഥാനത്തിൽ പൊതുപരീക്ഷയിലേക്ക് പോകുന്നത് ശരിയല്ലെന്നും പോളിടെക്നിക് പരീക്ഷകൾ ജൂലൈ ആദ്യവാരം നടത്തുവാനുള്ള സർക്കാർ തീരുമാനം വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നും മുഴുവൻ വിദ്യാർഥികൾക്കും യുദ്ധകാലടിസ്ഥാനത്തിൽ വാക്സിൻ വിതരണം പൂർത്തീകരിച്ച ശേഷം മാത്രമേ പരീക്ഷ നടത്താൻ പാടുള്ളു ശബരീനാഥ് ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്:

കേരളത്തിലെ പോളിടെക് വിദ്യാർത്ഥികൾ ഈ കോവിഡ് കാലത്ത് ദുരിതമനുഭവിക്കുകയാണ്. ഇപ്പോൾ വന്ന സർക്കുലർ പ്രകാരം ഒന്നും മൂന്നും സെമെസ്റ്റർ (S1,S3)റെഗുലർ പരീക്ഷകളും S2, S4സപ്ലൈമെന്ററി പരീക്ഷകളും ജൂലൈ മാസം തുടങ്ങും എന്ന വാർത്ത ഏറെ ദുഃഖകരമാണ്. വിദ്യാർത്ഥികൾ ‘ഓൺലൈൻ ക്ലാസ്സ്‌ ‘ എന്ന രീതി ആദ്യമായി പരിചയപ്പെടുന്നത് 2019-2022 ബാച്ചിലെ വിദ്യാർത്ഥികൾ S3 യിലാണ് അത് പോലെ 2020-2023 ബാച്ചിലെ വിദ്യാർത്ഥികൾക്ക് ആദ്യം മുതൽക്കേ ഓൺലൈൻ പഠനരീതി ആണ് പിന്തുടരുന്നത് അതുകൊണ്ട് തന്നെ പൊരുത്തപ്പെടാൻ അൽപ്പം സമയം വേണ്ടിവന്നു, കൂടാതെ സാങ്കേതികമായ പല പ്രശ്നങ്ങൾമൂലം പല വിദ്യാർത്ഥികൾക്കും പ്രയാസങ്ങൾ നേരിടേണ്ട സാഹചര്യം ആണ് ഉള്ളത് കോവിഡ് പൂർണ്ണമായി അകന്നു എന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത ഒരു അവസ്ഥയിൽ പ്രാദേശിക അടച്ചിടൽ ഇപ്പോഴും തുടരുന്നതിനാലും വിദ്യാർത്ഥികൾ കൂട്ടമായി പരീക്ഷക്ക് എത്തുന്നത് വളരെ പ്രയാസം ഉണ്ടാക്കും യാത്ര സൗകര്യം ഇല്ലാത്തതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ് ഈ സാഹചര്യത്തിൽ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനം പുനപരിശോധിക്കേണ്ടതാണ് ഈ അവസരത്തിൽ INTERNAL മാർക്ക്‌ ന്റെ അടിസ്ഥാനത്തിൽ 1,3 സെമെസ്റ്ററുകൾ മൂല്യനിർണ്ണയം നടത്തണമെന്ന് KSU POLY WING ന്റെ നിവേദനം സർക്കാർ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കണം.