ഐഷ സുൽത്താനയെ വിട്ടയച്ചു; കൊച്ചിയിലേക്ക് മടങ്ങാനും അനുമതി

Breaking News

ബയോ വെപ്പൺ പരാമർശം നടത്തിയതിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ഐഷ സുൽത്താനയെ ചോദ്യം ചെയ്യലിന്ന് ശേഷം വിട്ടയച്ചു.കൊച്ചിയിലേക്ക് മടങ്ങാനും ഐഷ സുൽത്താനക്ക് കരവത്തി പോലീസ് അനുമതി നൽകി.അതെ സമയം ഇന്നലെ ഒൻപത് മണിക്കൂർ ചോദ്യം ചെയ്ത ശേഷം ഐഷ സുൽത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാൻ വേണ്ടി കരവത്തി പോലീസ് വിളിപ്പിച്ചിരുന്നു.മൂന്നാം തവണയാണ് ഐഷ സുൽത്താനയെ ചോദ്യം ചെയ്യാൻ കരവത്തി പോലീസ് വിളിപ്പിക്കുന്നത്.


ബയോവെപ്പൺ പരാമർശം നടത്തിയതിന്റെ പേരിൽ ബി ജെ പി ഘടകം പ്രെസിഡെന്റ് സി അബ്ദുൽ കാദർ ഹാജിയാണ് കരവത്തി പോലീസിൽ പരാതി നൽകിയത്.കരവത്തി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻ‌കൂർ ജാമ്യം തേടിയ ഐഷയോട ഹൈകോടതിയാണ് ചോദ്യം ചെയ്യലിന്ന് ഹാജരാകാൻ നിർദേശം നൽകിയത്.പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയാൽ ജ്യാമത്തിൽ വിട്ടയക്കണമെന്ന് ഹൈകോടതി നിർദേശിച്ചിട്ടുണ്ട്