ബലാത്സംഗത്തെ പുനർനിർവചിച്ച് കേരള ഹൈക്കോടതി

Crime Keralam News

പെൺകുട്ടിയുടെ അനുമതി കൂടാതെ അവളുടെ ശരീരത്തിലേക്കുള്ള ഏതു തരത്തിലുള്ള കയ്യേറ്റവും ബലാത്സംഗമാണെന്ന് കേരള ഹൈക്കോടതി. ബലാത്സംഗക്കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രതിയുടെ വാദത്തെ തള്ളിയാണ് കോടതി ബലാത്സംഗത്തെ പുനർനിർവചിച്ചത്.

താൻ യോനിയിലൂടെ ശാരീരികമായി സ്ത്രീയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അതുകൊണ്ട് ഇത് ബലാത്സംഗമായി പരിഗണിക്കരുതെന്നുമുള്ള പ്രതിയുടെ വാദം കോടതി തള്ളി. പ്രതിയുടെ സ്വകാര്യ അവയവം പെണ്‍കുട്ടിയുടെ തുടകളില്‍ ഉരസിയതിനെയും ബലാത്സംഗമായി തന്നെയാണ് പരിഗണിക്കേണ്ടതെന്നും ഈ ലൈംഗികാതിക്രമവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375ാം വകുപ്പ് പ്രകാരം തന്നെ ശിക്ഷ നല്‍കേണ്ടതാണെന്നും കോടതി വിധിയിൽ പറയുന്നുണ്ട്.

ഒരു സ്ത്രീയുടെ യോനി, മൂത്രദ്വാരം, മലദ്വാരം എന്നിവയിലൂടെ അവരുടെ അനുമതിയില്ലാതെ ശാരീരികമായി ബന്ധപ്പെടാനുള്ള ശ്രമം മാത്രമല്ല ബലാത്സംഗമെന്നു പറഞ്ഞാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ജസ്റ്റിസ് എഎ സിയാദ് റഹ്മാനും അടങ്ങുന്ന ബെഞ്ച് ബലാത്സംഗത്തെ പുനഃനിർവചിച്ചത്. പ്രതിയുടെ സ്വകാര്യ അവയവം സ്ത്രീയുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് പ്രവേശിപ്പിച്ചത് മാത്രം ബലാത്സംഗമായി കാണുന്ന തനത് രീതിക്ക് മാറ്റം വരുത്തുന്നതാണ് ഹൈക്കോടതിയുടെ പുതിയ വിധി.

2015 ൽ അയാളവാസിയായ പതിനൊന്നു വയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രധാന വിധി കോടതി പറഞ്ഞത്. പറത്തഗിയുടെ അടിസ്ഥാനത്തിൽ പോക്സോ അടക്കമുള്ള വകുപ്പുകൾ ചേർത്ത് പ്രതിയെ അറസ്റ് ചെയ്യുകയും കുറ്റക്കാരനാണെന്ന് കണ്ടെത്തി കീഴ്കോടതി ആജീവനാന്ത തടവ് വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ എഫ്‌ഐആര്‍ സമര്‍പ്പിക്കുന്നതിന് കാലതാമസമുണ്ടായെന്നും ആരോപണം കെട്ടിച്ചമച്ചതാണെന്നും കാണിച്ച് പ്രതി ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു.