പുതു വര്‍ഷം

Writers Blog

ആബിദ അബ്ദുല്‍കാദര്‍ പുളിക്കൂര്‍

കാലം ആടിത്തിമിര്‍ത്ത ചുവടുകള്‍,
ആഴ്ന്നിറങ്ങുന്നൊരോര്‍മയായ്…
വിട വാങ്ങുകയായ് ഒരു വര്‍ഷംകൂടി,….
പ്രത്യാശ തന്‍ പുതുനാമ്പുമായ്
പുതുവര്‍ഷ തളിരില പൊട്ടി വിടരുകയായ്…
അതിജീവനത്തിന്റെ പടവുകളില്‍ നിന്നും
പുതിയൊരദ്ധ്യായമിതാ തുടങ്ങുകയായ്…
പുതിയ സ്വപ്നങ്ങള്‍ പൂവണിയുമ്പോള്‍,
കേള്‍ക്കാതിരിക്കട്ടെ നോവുന്ന വാര്‍ത്തകള്‍,
അണയാതിരിക്കട്ടെ മനുഷ്യത്വമെന്നും…
ചോരാതിരിക്കട്ടെ പോയ വര്‍ഷത്തിലെ നന്മകള്‍…
ഐശ്വര്യ ത്തിന്റെ പൊന്‍പ്രഭ തൂകുന്ന ദിനങ്ങളാവട്ടെ… ഈ പുതുവര്‍ഷം…