തൃശൂർ വാഹനാപകടം ; രണ്ടുപേർ മരിച്ചു

Keralam News

തൃശൂർ : തൃശൂര്‍ പെരിഞ്ഞനത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ മതിലകം, കാക്കാത്തിരുത്തി സ്വദേശികളായ അന്‍സില്‍ (22), രാഹുല്‍ (22) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെ പെരിഞ്ഞനം ദേശീയ പാതയിലാണ് അപകടമുണ്ടായത്. അന്‍സിലും രാഹുലും സഞ്ചരിച്ച ബൈക്ക് പിക്ക് അപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. പിക്കപ്പ് വാന്‍ ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.