പെരുന്നാള്‍ദിനത്തില്‍ മലപ്പുറം എടവണ്ണയില്‍ യുവാവ് ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കൊലപാതകമെന്ന് സൂചന

മലപ്പുറം : മലപ്പുറം എടവണ്ണയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ ചെമ്പകുത്ത് ജാമിഅ കോളേജിന് സമീപത്താണ് സംഭവം. എടവണ്ണ സ്വദേശി റിദാന്‍ ബാസിലിനെയാണ് (28) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വീട്ടില്‍ നിന്നും ഇറങ്ങിയ റിദാനെ ഇന്ന് രാവിലെ ആയിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് എടവണ്ണ ജാമിഅ ക്യാമ്പസിന് സമീപത്തെ മലയില്‍ റിദാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി സുഹൃത്തിനോടൊപ്പം മലയില്‍ എത്തിയ ഇദ്ദേഹം സുഹൃത്ത് മടങ്ങിയതിനു ശേഷവും […]

Continue Reading

മാസപ്പിറവി കണ്ടു. സൗദിയിലും യു.എ.ഇയിലും നാളെ പെരുന്നാള്‍

ശവ്വാല്‍ പിറ കണ്ടതോടെ സൗദിയിലും യു.എ.ഇയിലും നാളെ പെരുന്നാള്‍. കേരളത്തില്‍ മാസപ്പിറവി കാണാത്തതിനാല്‍ ശനിയാഴ്ച്ചയാണ് പെരുന്നാള്‍.ഓസ്ട്രേലിയ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, മലേഷ്യ, ബ്രൂണെ, തായ്ലന്‍ഡ്, ജപ്പാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ ഏപ്രില്‍ 22 ശനിയാഴ്ച ആയിരിക്കും. ഇന്ന് ശവ്വാല്‍ പിറവി കാണാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പെരുന്നാള്‍ ശനിയാഴ്ച ആകുമെന്ന് തീരുമാനമായത്. അതേസമയം, കേരളത്തില്‍ ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ചെറിയ പെരുന്നാള്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ശനിയാഴ്ചയാകും. വിവിധ ഇടങ്ങളില്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ വിവിധ ഖാസിമാരാണ് […]

Continue Reading

ഉറക്കത്തില്‍ ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറം: ഉറക്കത്തില്‍ ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.ഏലംകുളം ബാലകൃഷ്ണ സ്മാരക വായനശാലയ്ക്ക് സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ് ന(30) ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. സംഭവസ്ഥലത്ത് നിന്ന് മുങ്ങിയ ഭര്‍ത്താവ് മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവന്‍ മുഹമ്മദ് റഫീഖിനെ(35) വട്ടമ്പലത്തെ വീട്ടില്‍ നിന്ന് പൊലീസ് പിടികൂടി. ശനിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് ഫാത്തിമ ഫഹ് ന വീട്ടിലെ കിടപ്പുമുറിയില്‍ കൈകാലുകള്‍, ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായില്‍ തുണിതിരുകിയ […]

Continue Reading

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17കാരിയെ വീട്ടില്‍കയറി പീഡിപ്പിച്ച മലപ്പുറത്തെ 18കാരന്‍ അറസ്റ്റില്‍

മലപ്പുറം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം ചെയ്തും ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മലപ്പുറത്തെ 18കാരന്‍ പിടിയില്‍. മലപ്പുറം കുറ്റിപ്പാല ഐക്കാപ്പാടം വേങ്ങാപ്പറമ്പില്‍ രതീഷിന്റെ മകന്‍ അഭിനന്ദ് (18) ആണ് പത്തനംതിട്ട ആറന്മുളയില്‍വെച്ച് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ നിരന്തരമായി പെണ്‍കുട്ടിയുടെ വീട്ടിലും പഠിക്കുന്ന സ്‌കൂളിലും എത്തിയിരുന്നു. ആദ്യമൊക്കെ സ്‌കൂട്ടറിലായിരുന്നു വരവ്. പിന്നീട് സ്‌കൂട്ടറിന്റെ വായ്പാ തവണ മുടങ്ങിയപ്പോള്‍ വരവ് ഓട്ടോറിക്ഷയിലാക്കി. രണ്ടുതവണ സ്‌കൂളില്‍ നിന്നും വിളിച്ചിറക്കി സ്‌കൂട്ടറില്‍ ആലപ്പുഴ ബീച്ചില്‍ എത്തിച്ച് ലൈംഗിക അതിക്രമം […]

Continue Reading

കോട്ടക്കലില്‍ കുടുംബവുമൊത്ത് ഫ്രൈഡ് ചിക്കന്‍ കഴിക്കുന്നതിനിടെ അഞ്ചുവയസ്സുകാരിക്ക് കിട്ടിയത് പുഴുവിനെ

മലപ്പുറം: കുടുംബവുമൊത്ത് ഫ്രൈഡ് ചിക്കന്‍ കഴിക്കുന്നതിനിടെ അഞ്ചുവയസ്സുകാരിക്ക് ചിക്കനില്‍ നിനിന്നും കിട്ടിയത് പുഴുവിനെ. വീട്ടുകാരുടെ പരാതിയില്‍ മലപ്പുറം കോട്ടക്കല്‍ കുര്‍ബ്ബാനിയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കോസ് ഗ്രില്‍സ് റസ്റ്റോറന്റ് സ്ഥാപനം അടച്ചുപൂട്ടി. വളാഞ്ചേരി സ്വദേശി ജിഷാദിന്റെ പരാതിയിലാണ് കോട്ടക്കല്‍ നഗരസഭ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.കോട്ടക്കല്‍ ചെങ്കുവെട്ടിയിലെ സാങ്കോസ് ഗ്രില്‍സില്‍ ഭക്ഷണം കഴിക്കാന്‍ കുടുംബമൊത്ത് എത്തിയതായിരുന്നു ജിഷാദ്. തുടര്‍ന്ന് ഓര്‍ഡര്‍ ചെയ്ത ഫ്രൈഡ് ചിക്കന്‍ കഴിക്കുന്നതിനിടെയാണ് പുഴുവിനെ കണ്ടത്. അഞ്ച് വയസ്സായ മകള്‍ക്ക് കഴിക്കാനായി ചെറിയ […]

Continue Reading

കോഴിക്കോട് സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ മരിച്ച തന്‍സിയ ഡോക്ടറായത് പിതാവിന്റെ നിര്‍ബന്ധപ്രകാരം

കോഴിക്കോട്: കോഴിക്കോട് കൂട്ടുകാരിയുടെ ഫ്‌ളാറ്റില്‍ മരിച്ച തന്‍സിയ ഡോക്ടറായത് പിതാവിന്റെ നിര്‍ബന്ധപ്രകാരം. വയനാട് കണിയാമ്പറ്റ സ്വദേശിനി തന്‍സിയയാണ് (25) മരിച്ചത്. അപസ്മാരവുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു വിദ്യാര്‍ത്ഥിനിയെന്ന് പോലീസ് പറയുന്നു. മരണ കാരണം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന നിലപാടിലാണു പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അയല്‍വാസികളുടേയും മൊഴിയെടുത്ത ശേഷമെ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ സാധിക്കൂവെന്ന നിലപാടിലാണു പോലീസ്.കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനിയായിരുന്നു തന്‍സിയ. ബുധനാഴ്ച രാവിലെ കോഴിക്കോട് പാലാഴിയിലുള്ള ഫ്ളാറ്റിലാണ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ […]

Continue Reading

സംഭവം മലപ്പുറത്ത്…ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകിയെ നേരില്‍ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞ് 22കാരനായ കാമുകന്‍

മലപ്പുറം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകിയെ നേരില്‍ കണ്ടപ്പോള്‍ 22കാരനായ കാമുകന്‍ പൊട്ടികരഞ്ഞു. താന്‍ മനസ്സില്‍കൊണ്ടുനടന്ന കാമുകിയുടെ വയസ്സ് 18 ആയിരുന്നു. എന്നാല്‍ നേരില്‍ കണ്ടത് തന്റെ പ്രായമുള്ള മകന്‍ ഉള്‍പ്പെടെയുള്ള നാലു കുഞ്ഞുങ്ങളുടെ മാതാവിനെ. ഇതോടെ നിയന്ത്രണം വി്ട്ടു പൊട്ടിക്കരഞ്ഞിട്ടും കാമുകിക്കു മനസ്സലിവ് വന്നില്ല. കാമുകന്‍ ചെറുപ്പക്കാരനാണെന്നറിഞ്ഞതോടെ വീട്ടുകാരെ ഉപേക്ഷിച്ചു വന്ന കാമുകിക്കു സന്തോഷമായി. മലപ്പുറം കാളികാവിലാണു സംഭവം. കാമുകന്‍ കൈമാറിയ ലൊക്കേഷന്‍ നോക്കി കാമുകി വഴി പിഴക്കാതെ കാമുകന്റെ വീട്ടില്‍ വന്ന് കയറി. കോഴിക്കോട് നിന്നാണ് […]

Continue Reading

കരിപ്പൂരില്‍ താക്കോലിനുള്ളിലും സ്വര്‍ണം

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ താക്കോലായും ശരീരത്തിനുള്ളിലും ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 16ലക്ഷം രൂപ വില മതിക്കുന്ന 293 ഗ്രാം സ്വര്‍ണം രണ്ടു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം ഒതുക്കങ്ങല്‍ സ്വദേശിയായ ചക്കിപ്പാറ സൈതലവി കൊണ്ടുവന്ന ബാഗേജിലുണ്ടായിരുന്ന രണ്ടു താക്കോലുകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സംശയത്തേതുടര്‍ന്നു വിശദമായി പരിശോധിച്ചപ്പോള്‍ അവ സ്വര്‍ണനിര്‍മിതമാണെന്ന് കണ്ടെത്തി. ഈ താക്കോലുകളില്‍നിന്നും ഒരു സ്വര്‍ണപ്പണിക്കാരന്റെ സഹായത്തോടെ […]

Continue Reading

കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ക്കുള്ളിലും ശരീരത്തിനുള്ളിലും സ്വര്‍ണം. കരിപ്പൂരില്‍ ഒന്നേ കാല്‍ കോടിയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്തവളം വഴി കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ക്കുള്ളിലും ശരീരത്തിനുള്ളിലും കടത്തിയ ഒന്നേ കാല്‍ കോടിയുടെ സ്വര്‍ണം പിടികൂടി. ഇന്നലെ രാത്രിയും ഇന്ന് അതിരാവിലെയുമായി കടത്താന്‍ ശ്രമിച്ച ഏകദേശം ഒന്നേ കാല്‍ കോടി രൂപ വില മതിക്കുന്ന 2.2 കിലോഗ്രാമോളം സ്വര്‍ണം മൂന്നു വ്യത്യസ്ത കേസുകളിലായാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങളില്‍ അലൈനില്‍ നിന്നുീ വന്ന പാലക്കാട് കൂടല്ലൂര്‍ സ്വദേശിയായ പട്ടിപ്പാറ സൈദലവി മകന്‍ ഷര്‍ഫുദീനില്‍ (42) നിന്നും 1015 […]

Continue Reading

കാലിക്കറ്റ് സർവകലാശാല ബി.എഡ് പരീക്ഷയും, നെറ്റ് പരീക്ഷയും ഒരേ ദിവസം; വിദ്യാർഥികൾ ആശങ്കയിൽ 

തേഞ്ഞിപ്പലം:: യു.ജി.സി നെറ്റ് പരീക്ഷയ്‌ക്കൊപ്പം ബി.എഡ് പരീക്ഷയും നടത്താനുള്ള കാലിക്കറ്റ് സർവകലാശാലയുടെ തീരുമാനത്തിൽ ആശങ്കയിലായി വിദ്യാർഥികൾ. നാഷണൽ ടെസ്റ്റിങ് ഏജൻസി നേരത്തെ തന്നെ നടത്താൻ നിശ്ചയിച്ചിരുന്ന അസിസ്റ്റന്റ് പ്രൊഫസർ, ജെ.ആർ.എഫ് എന്നിവക്കായുള്ള യു.ജി.സി നെറ്റ് പരീക്ഷ (സെക്കന്റ് ഫേസ്)2023 ഫെബ്രുവരി 28ന് ചൊവ്വാഴ്ച മുതൽ മാർച്ച് 2ന് വ്യാഴം വരെയാണ് നടക്കുന്നത്. ഇതേ തീയതികളിലാണ് സർവകലാശാലയുടെ മാറ്റി വെച്ച ബി.എഡ് ഒന്നാം സെമസ്റ്റർ പരീക്ഷയും നടക്കുന്നത്. നെറ്റ് പരീക്ഷയുടെ ഒന്നാം ഘട്ടം വന്നപ്പോൾ ഫെബ്രുവരി 20 മുതൽ […]

Continue Reading