ലോകമെമ്പാടുമുള്ള ഫൂട്ബോള്‍ പ്രേമികള്‍ കോപ്പ് അമേരിക്ക സ്വപ്ന ഫൈനലിനായി കാത്തിരിക്കുകയാണ്. തങ്ങളുടെ ഇഷ്ട ടീം കപ്പടിക്കുമെന്ന് പ്രതീക്ഷയിലും ആവേശത്തിലുമാണ് അര്‍ജന്റീന ബ്രസീല്‍ ആരാധകര്‍. ഈ ആവേശത്തിന് ഒട്ടും കുറവു വന്നിട്ടില്ല നമ്മുടെ കേരളത്തിലും. കോപ്പ് അമേരിക്കയുടെ ആവേശം ചായം പൂശിയ ഒരു വീടുണ്ട് പത്തനംതിട്ട കോഴഞ്ചേരിയില്‍.
ഫുട്ബോള്‍ ലഹരി തലക്ക് പിടിച്ച ഗ്രാമത്തിന്റെ ആവേശത്തിന്റെ പ്രതീകമാണ് കോഴഞ്ചേരി ഉഴത്തില്‍ ചെറിയില്‍ യേശുദാസ് സേവ്യറുടെ വീട്. ഈ വീടിന്റെ മുന്‍വശത്തെ ചുമരിന്റെ പകുതി ഭാഗം അര്‍ജന്റീനയുടെ ജേഴ്സിയുടെ നിറവും മരു പകുതി ബ്രസീലിന്റെതും. അച്ഛനും മക്കളും രണ്ട് ടീമിന്റെ ആരാധകരായാല്‍ പിന്നെ എന്തുചെയ്യാനാകും.
അമ്പതുകാരനായ അച്ഛന് യേശുദാസ് സേവ്യര്‍ അര്‍ജന്റീനയുടെ കടുത്ത ആരാധകനാണ്. എന്നാല്‍ മക്കളായ അബുദാബിയിലുള്ള ജോജോയും നാട്ടിലുള്ള ജോമോനും ബ്രസീല്‍ ആരാധകരും. ഇത്തവണ ബ്രസീല്‍ കപ്പടിക്കുമെന്നാണ് സേവ്യര്‍ ഉറപ്പിച്ചു പറയുന്നുത്. എന്നാല്‍ അതങ്ങ് മനസ്സില്‍ വച്ചാല്‍ മതിയെന്നു കപ്പ് ബ്രസീല്‍ എടുക്കുമെന്നുമാണ് 17 കാരനായ ജോമോന് പറയുന്നത്. നാടുമുഴുവന്‍ സേവ്യറിനും ജോമോനും ഒപ്പം ഫുട്ബോള്‍ ആവേശത്തിലാണ്.