ക്വട്ടേഷൻ സംഘത്തിന്റെ തലവൻ അനസ് പെരുമ്പാവൂരിലേക്ക് എത്തിയിരിക്കുകയാണ് രാമനാട്ടുകര വാഹനാപകടത്തെ സംബന്ധിച്ച അന്വേഷണം. അനസ് പെരുമ്പാവൂരുമായി ചരൽ ഫൈസലിന് ബന്ധമുണ്ടെന്ന് കാണിക്കുന്ന തെളിവുകൾ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ചരൽ ഫൈസലാണ് അനസിന് ചെർപ്പുളശ്ശേരിയിൽ താമസിക്കാനുള്ള സൗകര്യമൊരുക്കിയത്. ഇത് ഹോട്ടൽ ജീവനക്കാരും സ്ഥിരീകരിച്ചു.
രാമനാട്ടുകര പുളിഞ്ചോടിനു സമീപം ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് ലോറിയും കാറും തമ്മിലിടിച്ച് കാറിലുണ്ടായിരുന്ന അഞ്ച് പേര് മരിച്ചത്. മുഴുവനായും തകർന്ന നിലയിലായിരുന്നു കാർ. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശികളായ നാസര്‍, ഹസൈനര്‍, മുഹമ്മദ് സാഹിര്‍, താഹിര്‍, സുബൈര്‍ എന്നിവരാണ് മരിച്ചത്.