ആവേശമായി പത്തിരി പരത്തല്‍ മത്സരംമിനിറ്റുകള്‍കൊണ്ട് 23പത്തിരി പരത്തി

Education Keralam Local News Videos

മലപ്പുറം: റമദാനോടനുബന്ധിച്ചു നടത്തിയ പത്തിരി പരത്തല്‍ മത്സരം ആവേശമായി. കേരള സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള മക്കറപറമ്പിലെ കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് അംഗീകൃത ഐ.ടി പഠന കേന്ദ്രമായ ഗൈന്‍ അക്കാദമിയിലാണ് വിദ്യാര്‍ത്ഥികള്‍ക്കായി പത്തിരി പരത്തല്‍ മത്സരം സംഘടിപ്പിച്ചത്.

വിദ്യാര്‍ഥിനികളെല്ലാം തന്നെ മത്സരത്തില്‍ പങ്കാളികളായി. ആവേശകരമായ മത്സരത്തില്‍ പതിനഞ്ചു മിനിറ്റുകള്‍ കൊണ്ട് 23 പത്തിരികള്‍ പരത്തിയ നജ്മ ഫര്‍സാന ഒന്നാം സ്ഥാനം കരസ്തമാക്കി. ഫൗസിയ എന്‍ രണ്ടാം സ്ഥാനവും, ഫാത്തിമ സഫീത, സുഹൈല ഇ വി എന്നിവര്‍ മൂന്നാം സ്ഥാനവും പങ്കിട്ടു. വളരെ വൃത്തിയിലും ആകൃതിയിലുമാണു മത്സരാര്‍ഥികള്‍ പത്തിരി പരത്തിയത്. ഇഞ്ചോടിഞ്ച് മത്സരമാണു നടന്നത്.
ടി.ഷബ്ന , മുഹ്‌സിന, ആദില്‍ തുളുവത് എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.

കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന കംപ്യൂട്ടര്‍ ഡിപ്ലോമ കോഴ്‌സുകളുമായി ബന്ധപ്പെട്ട് പ്രര്‍ത്തിക്കുന്ന ഐ.ടി ഡിപ്ലോമ പരിശീലന കേന്ദ്രമാണ് മക്കരപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഗൈന്‍ അക്കാദമി.
തൊഴിലധിഷ്ഠിത ഗവര്‍മെന്റ് കംപ്യൂട്ടര്‍ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള ഈ വര്‍ഷത്തെ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്.
കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് നടപ്പിലാക്കുന്ന പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യമായ സര്‍ക്കാര്‍ /പൊതുമേഖല /പ്രൈവറ്റ് മേഖലകളിലെ വിവിധ തൊഴില്‍ നിയമനങ്ങളിലേക്ക് പ്രാപ്തമാക്കുന്ന തൊഴിലധിഷ്ഠിത ഗവര്‍മെന്റ് കംപ്യൂട്ടര്‍ ഡിപ്ലോമ കോഴ്‌സുകളാണു ഇവിടുത്തെ പ്രത്യേകത.
എസ്.എസ്.എല്‍.സി പൂര്‍ത്തീകരിച്ചവര്‍ക്കു റൂട്രോണിക്‌സ് നടത്തുന്ന ഒരു വര്‍ഷം, 6 മാസം, 3 മാസം എന്നിങ്ങനെ കാലാവധിയുള്ള കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ പ്രവേശനം നേടാം, പി.ജി ഡിപ്ലോമയായ പി.ജി.ഡി.സി.എക്ക് മാത്രം ഡിഗ്രിയാണ് യോഗ്യത, വനിതകള്‍ക്ക് പ്രതേക പരിഗണനയും കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് നല്‍കി വരുന്നുണ്ട്. ഏറ്റവും ചെറിയ ഫീസില്‍
സര്‍ക്കാര്‍ അംഗീകാരമുള്ള് ഏറ്റവും മികച്ച കോഴ്‌സുകള്‍ ഇവിടെ ലഭ്യമാണ്. എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവര്‍ക്കു സംവരണ സീറ്റില്‍ സൗജന്യമായി കോഴ്‌സുകള്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. ഓരോ വിഷയങ്ങള്‍ക്കും സ്റ്റഡി മെറ്റീരിയല്‍സുകള്‍ ഇവിടെ സൗജന്യമായാണു നല്‍കുന്നത്. പ്രായപരിധിയില്ലാതെ ജോലി ചെയ്യുന്നവര്‍ക്കും, വീട്ടമ്മമാര്‍ക്കും ഉള്‍പ്പെടെ ഇവിടെ കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കോഴ്‌സുകള്‍ ഓണ്‍ലൈന്‍ ആയും പാര്‍ട്ട് ടൈം ആയും ചെയ്യാന്‍ ഇവിടെ സൗകര്യമുണ്ട്.
കൂടുതല്‍ വിവവരങ്ങള്‍ക്കു 9072384858 , 7025581778 എന്നീ നമ്പറുകളില്‍ വിളിക്കുക. വാട്‌സ്ആപ്പ് വഴി ബന്ധപ്പെടുമ്പോള്‍ കോഴ്‌സിന്റെ മുഴുവന്‍ ഡീറ്റൈല്‍സും ഡോകുമെന്റ് ആയി തന്നെ അയച്ചു നല്‍കും.

വീഡിയോ കാണാം..