ഷാഫി ഗള്‍ഫില്‍നിന്നും മുങ്ങിയത് കോടിയില്‍ പരം രൂപ തട്ടി. തട്ടിക്കൊണ്ടുപോ കലില്‍ വന്‍ ദുരൂഹത..

Crime Local News

കോഴിക്കോട്: രാത്രി വീട്ടുവരാന്തയില്‍ സംസാരിച്ചു കൊണ്ടിരുന്ന താമരശ്ശേരിയിലെ ദമ്പതികളെ തട്ടിക്കൊണ്ടുപോവുകയും ശേഷം ഭാര്യയെ ഇറക്കിവിട്ട് ഭര്‍ത്താവുമായി പോവുകയും ചെയ്ത സംഭവത്തില്‍ നിരവധി ദുരൂഹതകളെന്ന് പോലീസ്.
പരപ്പന്‍പൊയില്‍ കുറുന്തോട്ടികണ്ടിയില്‍ ഷാഫിയെയാണ് തട്ടിക്കൊണ്ടു പോയത്. എന്നാല്‍ ഷാഫി ഗള്‍ഫില്‍നിന്നും മുങ്ങിയത് കോടിയില്‍ പരം രൂപ തട്ടിയെടുത്താണെന്നും ഇതു തിരിച്ചുകിട്ടാത്തതിനെ തുടര്‍ന്നാണു തട്ടിക്കൊണ്ടുപോകലുമെന്നാണു പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്. ഷാഫി സാമ്പത്തിക പരാധീനതകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. പലര്‍ക്കും നിലവില്‍ പണം നല്‍കാനുണ്ട്. ഗള്‍ഫില്‍ ബിസിനസ്സായിരുന്നെങ്കിലും കടം കുന്നുകൂടിയതോടെ നാട്ടിലേക്കു മുങ്ങുകയായിരുന്നുവെന്നുമാണു പോലീസിനു ലഭിച്ച വിവരം. ഷാഫിയെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘവുമായി ബന്ധപ്പെട്ട രണ്ടുപേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. നാട്ടുകാരും ഷാഫിയുടെ ചില സൃഹൃത്തുക്കളും പോലീസിന് നല്‍കിയ മൊഴികള്‍ക്കു സമാനമായാണ് പിടിയിലായവരും പോലീസിനോട് പറയുന്നത്. ഷാഫി പണം നല്‍കാനുള്ള സംഘം തന്നെയാണ് തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്നു പോലീസും പറയുന്നു.
അതേ സമയം ഷാഫിയുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ നിലവില്‍ സ്വിച്ച് ഓഫ് ആണ്. ലൊക്കേഷന്‍ അറിയുന്നതിനായി മൊബൈല്‍ ഓണ്‍ ആകുന്നതു പരിശോധിക്കാന്‍ സൈബര്‍ സെല്ലിനേയും അന്വേഷണ സംഘം വിവരം അറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ എവിടേക്കാണ് തട്ടിക്കൊണ്ടുപോയതെന്നും വാഹനവും തിരിച്ചറിയല്‍ മേഖലയിലെ വിവിധ സി.സി.ടി.വികള്‍ പോലീസ് പരിശോധിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.താമരശേരി സി.ഐ സത്യനാഥന്റേ നേതൃത്വത്തില്‍ എസ്.ഐ അഖിലും സംഘവുമാണു അന്വേഷണം നടത്തുന്നത്.
അതേ സമയം സാമ്പത്തിക ഇടപൊടുകളെ കുറിച്ചുള്ള വിവരങ്ങളൊന്നും ഷാഫിയുടെ ഭാര്യക്കും കുടുംബത്തിനും അറിയില്ലെന്നാണു ഇവര്‍ പോലീസിനു നല്‍കിയ മൊഴി.
രാത്രി വീട്ടുവരാന്തയില്‍ സംസാരിച്ചു കൊണ്ടിക്കുന്നതിനിടെയാണ് ഷാഫിയേയും ഭാര്യയേയും കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ഇരുവരേയും കാറില്‍ കയറ്റിക്കൊണ്ടുപോത്. ഭാര്യയെ വഴിയില്‍ ഇറക്കിവിട്ട ശേഷം ഭര്‍ത്താവുമായി സംഘം കടന്നു. ദുബായില്‍ ജോലി ചെയ്തിരുന്ന ഷാഫി ഒരു വര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്.
ഇന്നലെ രാത്രി ഒന്‍പതോടെ ഷാഫി വീടിനു മുന്നില്‍ നില്‍ക്കുമ്പോഴാണ് മുഖം മൂടി ധരിച്ച് കാറിലെത്തിയ സംഘം ഇരുവരുമായി കടന്നത്. നാലംഗ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടു പോയത്. ബഹളം കേട്ട് ഓടിയെത്തിയ ഭാര്യ സനിയയെയും കാറില്‍ പിടിച്ചുകയറ്റുകയായിരുന്നു. കുറച്ചു മുന്നോട്ടു പോയ ശേഷം സനിയയെ ഇറക്കിവിട്ട് സംഘം ഷാഫിയുമായി കടന്നുകളഞ്ഞു. സാനിയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. നാല് വര്‍ഷം മുന്‍പ് ഷാഫി ദുബായില്‍ ബിസിനസ് നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് വിദേശത്ത് ചില സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. ഒരു വര്‍ഷമായി ഷാഫി നാട്ടില്‍തന്നെയാണ്. കൊടുവള്ളി സ്വദേശിയായ ഒരാള്‍ സാമ്പത്തിക ഇടപാടിന്റെ പേരില്‍ വീട്ടില്‍ വന്ന് ഇടയ്ക്കിടെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നും വീട്ടുകാര്‍ പറയുന്നു.
25 വയസ് പ്രായം തോനിക്കുന്ന ആളുകളാണ് എത്തിയത്. തോക്ക് പോലുള്ള ആയുധം അവരുടെ കയ്യില്‍ ഉണ്ടായിരുന്നു. എന്തിനാണ് തട്ടിക്കൊണ്ടു പോയത് എന്ന് അറിയില്ല. രണ്ടു മൂന്ന് ദിവസം മുമ്പ് കുറച്ചു ആളുകള്‍ വീട്ടില്‍ എത്തി ബഹളം ഉണ്ടാക്കിയിരുന്നു. ഭര്‍ത്താവിന് സാമ്പത്തിക ഇടപാട് ഉണ്ടോ എന്ന കാര്യം അറിയില്ല. ഭര്‍ത്താവുമായി പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കിട്ടിയിട്ടില്ല. ഭര്‍ത്താവിന് ശത്രുക്കള്‍ ഉള്ളതായി അറിവില്ല. നേരത്തെ ഇത്തരം സംഭവം ഉണ്ടായിട്ടില്ലെന്നും സാനിയ പറഞ്ഞു
കഴുത്തിനും, ദേഹത്തും പരുക്കേറ്റ സനിയ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഗള്‍ഫിലെ സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.