സെമിയിലേക്ക് കടന്ന് പിവി സിന്ധു

News Sports

വനിതാ സിംഗിൾസ് സെമി ഫൈനലിലേക്ക് കടന്ന് ഇന്ത്യയുടെ പി വി സിന്ധു. ജപ്പാന്റെ അകാനെ യമാഗൂച്ചിയെ തോൽപ്പിച്ച് കൊണ്ടാണ് സിന്ധി വിജയം കരസ്ഥമാക്കിയത്. രണ്ടാം ഗെയിമിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടസമായിരുന്നു ഇരു താരങ്ങളുടെയും. എന്നാൽ സിന്ധു മത്സരത്തിൽ വിജയിച്ചതു രണ്ടു പോയിന്റ് രക്ഷിച്ചുകൊണ്ടാണ്. ഒപ്പത്തിനൊപ്പം സ്കോർ ചെയ്തായിരുന്നു ആദ്യ ഗെയിമിൽ ഇരു താരങ്ങളും നീങ്ങിയിരുന്നത്.

പക്ഷെ ആദ്യ ഇടവേള ആയപ്പോഴേക്കും സിന്ധിവിന്റെ ലീഡ് 11-7 ആയി. ബ്രേക്കിന് ശേഷം സിന്ധി 14-9ന് ലീഡ് നേടുകയും 21-13ന് മത്സരത്തിൽ ലീഡ് നേടി കളി സ്വന്തമാക്കുകയുമായിരുന്നു. രണ്ടാം ഗെയിമിൽ തുടക്കത്തിൽ ഒപ്പത്തിനൊപ്പം പൊരുതി സിന്ധു 5-4 ലീഡ് നേടിയിരുന്നു. പിന്നീട് അത് 10 -5 എന്ന ലീഡിലേക്ക് കടക്കുകയും ഇടവേളയ്ക്ക് പോകുമ്പോൾ ആ സ്കോർ 11-6 എന്നായിരുന്നു.

പക്ഷെ അതിനു ശേഷം ശക്തമായ പ്രകടനത്തിലൂടെ 16 -15 ലീഡ് നേടുകയായിരുന്നു യമാഗൂച്ചി. സിന്ധുവിന്റെ നാലിന്റവിടെ യമാഗൂച്ചി നേടിയത് 10 പോയിന്റുകളായിരുന്നു. തുടർന്നുള്ള ഗെയിം ഒപ്പത്തിനൊപ്പം ആയിരുന്നെങ്കിലും യമാഗൂച്ചി രണ്ടു മാച്ച് പോയിന്റ് സ്വന്തമാക്കുകയായിരുന്നു. പിന്നീട് മികച്ച് പ്രകടനവുമായി ഒപ്പമെത്തുകയും 22-20ന് രണ്ടാം ഗെയിം സ്വന്തമാക്കി സെമിയിലേക്ക് പ്രവേശിക്കുകയുമായിരുന്നു.