മൂന്നര ലക്ഷം ആളുകൾക്ക് വാക്‌സിൻ നൽകി റെക്കോർഡുമായി ആരോഗ്യവകുപ്പ്

Health Keralam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മൂന്നര ലക്ഷത്തിലധികം ആളുകൾക്ക് വാക്‌സിനേഷൻ നൽകി ആരോഗ്യവകുപ്പ്. 3,53,454 ആളുകൾക്ക് കോവിഡ് വാക്‌സിനേഷൻ നൽകി റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് തിരുവനന്തപുരമാണ്. 46,264 പേർ ഇന്നലെ തിരുവനന്തപുരത്ത് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനവുമായി എറണാകുളവും. എറണാകുളത്ത് 41,039 പേരാണ് വാക്‌സിൻ എടുത്തത്.

35000 മുകളിൽ ആളുകൾ കോഴിക്കോട് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. ആദ്യമായാണ് സംസ്ഥാനത്ത് ഇത്രയും ആളുകൾ ഒരു ദിവസം വാക്‌സിൻ സ്വീകരിക്കുന്നത്. 10000ത്തിനു മുകളിൽ ആളുകൾ മറ്റെല്ലാ ചില്ലകളിലും വാക്‌സിൻ എടുത്തിട്ടുണ്ട്. സർക്കാർ തലത്തിൽ 1397 കേന്ദ്രങ്ങളും സ്വകാര്യ തലത്തിൽ 107 കേന്ദ്രങ്ങളും ഉൾപ്പടെ മൊത്തം 1504 വാക്‌സിൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചിരുന്നത്.

വാക്‌സിനേഷൻ കൂട്ടുന്നതിനുവേണ്ടി ആക്ഷൻ പ്ലാൻ തയാറാക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല ദിവസവും രണ്ടു തൊട്ടു രണ്ടര ലക്ഷം വാക്‌സിൻ വരെ നൽകാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. ചിലദിവസങ്ങളിൽ അത് സഫലമാകുമെങ്കിലും ചില ദിവസങ്ങളിൽ വാക്‌സിന്റെ കുറവുമൂലം ലക്‌ഷ്യം സാക്ഷാത്കരിക്കാൻ സാധിക്കാറില്ല. ഇപ്പോൾ 11 ലക്ഷത്തിൽ കൂടുതൽ വാക്‌സിൻ രണ്ടു ദിവസമായി വരുന്നുണ്ട്. അതുകൊണ്ടു കൂടുതൽ ആളുകൾക്കും വാക്‌സിൻ എത്തിക്കാനാണ് തീരുമാനം.