രാജ്യത്ത് വീണ്ടും ഇന്ധനവില വർ‌ധന ; എട്ട് ദിവസത്തിനിടെ കൂടിയത് ആറ് രൂപ

India Keralam News

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ആറ് രൂപയാണ് കൂടിയത്. രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും കൂടാനുള്ള സാധ്യതയും ഏറുകയാണ്.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിക്കുകയായിരുന്നു. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.