അനധികൃത ഖനനം : 21 വാഹനങ്ങള്‍ പിടികൂടി

Local News

മഞ്ചേരി : പയ്യനാട് സ്റ്റേഡിയത്തിന്റെ പരിസരത്തെ ചെങ്കല്‍ ക്വാറികളില്‍ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് പൊലീസിന്റെ വാഹന വേട്ട. 19 മിനി ലോറികളും 2 മണ്ണുമാന്തി യന്ത്രങ്ങളും പിടികൂടി. ക്വാറി ഉടമകള്‍ ക്കെതിരെ നടപടിയെടുക്കാന്‍ ജിയോളജി വകുപ്പിനു റിപ്പോര്‍ട്ട് നല്‍കും. ഭാവിയില്‍ സ്റ്റേഡിയത്തിനു ഭീഷണിയാകുന്ന തരത്തിലും പരിസ്ഥിതി സന്തുലിതാവസ്ഥ തകിടം മറിക്കുന്ന തരത്തില്‍ ചെങ്കല്‍ ഖനനം നടക്കുന്നെന്ന പരാതിയിലാണ് പൊലീസ് പരിശോധന നടത്തിയത്. ചെങ്കല്ല് കയറ്റിയ നിലയിലും ലോഡ് കയറ്റാന്‍ നിര്‍ത്തിയിട്ടതുമായ വാഹനങ്ങളാണ് പിടികൂടിയത്. ക്വാറിക്ക് പുറത്തുണ്ടായിരുന്ന ചില വാഹനങ്ങള്‍ പിഴ ഈടാക്കി വിട്ടു നല്‍കി. നേരത്തെ പൊലീസ് ഖനനം നിര്‍ത്തിച്ചു ജിയോളജിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്റ്റേഡിയത്തിന്റെ ചുറ്റുമതിലിനോട് ചേര്‍ന്നാണ് ഖനനം നടത്തിയിരുന്നത്. സ്ഥല ഉടമകള്‍ വന്‍ തുക ഈടാക്കിയാണ് ഖനനം നടത്താന്‍ അനുമതി നല്‍കുന്നത്. നടത്തിപ്പുകാരെ കുറിച്ച് അന്വേഷിച്ചു വരുന്ന പൊലീസ് ക്വാറി പ്രവര്‍ത്തനം തടഞ്ഞു.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി