കരിപ്പൂരിൽ വൻ സ്വർണവേട്ട.

Local News

കരിപ്പൂർ: കരിപ്പൂരിൽ വൻ സ്വർണവേട്ട. ദുബായ്, അബുദാബി എന്നീ സ്ഥലങ്ങളിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ രണ്ടു യാത്രക്കാരിൽനിന്നുമായി ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന 1821 ഗ്രാം സ്വർണമിശ്രിതം ശരീരത്തിലുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിക്കുന്നതിനിടയിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. ദുബായിൽ നിന്നും ഇൻഡിഗോ വിമാനത്തിലെത്തിയ മലപ്പുറം തിരൂർ ഓമച്ചപ്പുഴ സ്വദേശിയായ യാഹ്യ കടന്നാത്തു (31) ൽ നിന്നും 860 ഗ്രാം സ്വർണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂലുകളും അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിലെത്തിയ മലപ്പുറം മേലക്കം സ്വദേശിയായ മുഹമ്മദ്‌ നൗഫലിൽ (31) നിന്നും 961 ഗ്രാം സ്വർണ്ണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്സൂലുകളുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇരുവർക്കും സ്വർണ്ണം കടത്തുന്നതിനായി 45,000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്യപ്പെട്ടത്.
പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസുകളിൽ മറ്റു തുടർനടപടികൾ സ്വീകരിക്കുന്നതാണ്