ആനങ്ങാടിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം.

Local News

വള്ളിക്കുന്ന്:ആനങ്ങാടിയിൽ മീൻ കയറ്റി വരുന്ന ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് ആറോടെ ഫിഷറീസ് എൽ പി സ്കൂളിൽ മുൻവശത്ത്  അപകടം ഉണ്ടായത്. ആലുവയിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ഇൻസുലേറ്റർ ലോറിയും ആനങ്ങാടിയിൽ നിന്ന് കടലുണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
കടലുണ്ടി പഞ്ചായത്ത് സ്വദേശിനി മട്ടുംമ്മൽ ബുഷ്റ (40) ആണ് മരണപ്പെട്ടത്. കടലുണ്ടി അൽഹുദ. സ്കൂളിലെ ടീച്ചർ ആണ് മരണപ്പെട്ട ബുഷറ .