വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം

News

മലപ്പുറം: മലപ്പുറം കരേക്കാട് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം. കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് വീട്ടില്‍ ഏഴ് വയസുകാരനായ മുഹമ്മദ് ഹംദാനാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കൂട്ടുകാരുമായി കളിക്കുന്നതിനിടെ മുഹമ്മദ് ഹംദാന്റെ ദേഹത്തേക്ക് മഴയില്‍ കുതിര്‍ന്നു നിന്ന കല്ലുവീഴുകയായിരുന്നു. ഉടന്‍ തന്നെ കല്ലിനടിയില്‍ നിന്നും കുട്ടിയെ പുറത്തെത്തിച്ച ശേഷം വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊളമംഗലം എം.ഇ.ടി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് മരണപ്പെട്ട ഹംദാന്‍. ഹംസയാണ് പിതാവ്, സഹീറയാണ് മാതാവ്, മുഹമ്മദ് ഹനാന്‍ സഹോദരനാണ്. കാടാമ്പുഴ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനില്‍ക്കും.