കണ്ണൂർ വിമാനത്താവളത്തിൽ 56 ലക്ഷത്തിന്റെ സ്വർണം പിടികൂടി

Crime Local News

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. കസ്റ്റംസും ഡിആർഐയും നടത്തിയ പരിശോധനയിൽ 1042 ഗ്രാം സ്വർണമാണ് യാത്രക്കാരനിൽ നിന്നും പിടികൂടിയത്. ഇതിന് വിപണിയിൽ 56 ലക്ഷം രൂപ വില വരും. കാസർകോട് സ്വദേശി റഹ്മത്തുല്ലാഹി റഷീദിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇയാളുടെ രണ്ട് കാലിലും കെട്ടിവെച്ച നിലയിലാണ് സ്വർണ്ണം ഉണ്ടായിരുന്നത്.