ബസ്സ് ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിൽസയിലിരുന്ന യുവാവ് മരിച്ചു.

Local News

തേഞ്ഞിപ്പലം : വിഷു ദിനത്തിൽ ബസ്സ് ബൈക്കിലിടിച്ചതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പടിക്കൽ നെച്ചിക്കാട്ട് ക്ഷേത്രത്തിന് സമീപം പാലമുറ്റത്ത് പ്രകാശന്റെ മകൻ ശ്യാംലാൽ 19 ആണ് മരിച്ചത്.സുഹൃത്ത് കൂട്ടു മുച്ചിയിലെ അർജുനനും പരിക്കേറ്റിരുന്നു. ചേളാരി മാതാപ്പുഴ റോഡിൽ ചാപ്പപ്പാറയിലായിരുന്നു അപകടം നടന്നത്. സാരമായി പരിക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ ശ്യാംലാൽകഴിഞ്ഞ ദിവസം മരണപ്പെട്ടു. മാതാവ് : സ്വപ്ന. സഹോദരിമാർ : സ്നേഹ, സംവൃത.