ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു;

News

വള്ളിക്കുന്ന് : ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടക്കടവ് സ്വദേശി ചാലിക്കകത്ത് ഹബീബ് റഹ്മാൻ (21) ആണ് മരിച്ചത്. ഇന്നലെ രാത്രി എം വി എച്ച് എസ് സ്കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം നടന്നത് . മരം കയറ്റി വന്ന ലോറിയും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു.തുടർന്ന് തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .