150 കിലോയുടെ കേക്ക് മുറിച്ച് ഒരു ക്രിസ്തുമസ്സ് ആഘോഷം

News

മലപ്പുറം: മലപ്പുറത്ത് 150കിലോയുടെ കേക്ക് മുറിച്ച് ഒരു ക്രിസ്തുമസ്സ് ആഘോഷം. മലപ്പുറം ഇരിമ്പിളിയം എം ഇ എസ്സ് ഹൈസ്‌കൂളിലാണ് ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി 150 കിലോഗ്രാം ഭാരമുള്ള ഭീമന്‍ കേക്ക് തയ്യാറാക്കിയത്.


വളാഞ്ചേരി കഫെ ക്രഷിന്റെ സഹകരണത്തോടെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് കേക്ക് തയ്യാറാക്കിയത്. എം ടി എ പ്രസിഡന്റ് കെ പി ഹഫ്സത് ബീവി പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പി ടി എ എക്സിക്യൂട്ടീവ് അംഗം ഹമീദ് പാണ്ടികശാല അധ്യക്ഷത വഹിച്ചു, കൃഷ്ണന്‍,അഹ്സാന്‍ വസീം, ടി എം സിന്ധു, എ ടി മുസ്തഫ, പി ടി ഷമീമ, എസ് അനീഷ്, ഇ അജിത്, റഹീന റഹ്മത്ത് എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ പാര്‍ലിമെന്റ് അംഗങ്ങളായ മുഹമ്മദ് റിന്‍ഷാന്‍, സന്‍ഹ ഷെറിന്‍, മുര്‍ഷിദ നസ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അതേ സമയം ഇവിടുത്തെ അര്‍ജന്റീന ഫാന്‍സുകാര്‍ ലോകകപ്പ് നേട്ടത്തെ തുടര്‍ന്നുള്ള സന്തോഷത്തില്‍ ഇവരുടെ കേക്കും മുറിച്ചു.


ഇത്രയും വലിയ കേക്ക് ജീവിതത്തില്‍ ആദ്യമായിട്ടാണ് കാണുന്നതെന്നു കുട്ടികള്‍ പറഞ്ഞു . വലിയ ആവേശത്തോടെയാണു ആഘോഷം കാണാനും കേക്ക് കഴിക്കാനും സ്‌കൂളിലെ മുഴുവന്‍ കുട്ടികളും അധ്യാപകരും എത്തിയിരുന്നത്.