മലാശയത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം: കരിപ്പൂരില്‍ യുവാവ് പിടിയിയില്‍

News

മലപ്പുറം : കരിപ്പൂരിൽ 50 ലക്ഷം രൂപയുടെ സ്വർണ മിശ്രിതം കസ്റ്റoസ് പിടികൂടി. ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ എത്തിയ മലപ്പുറം ഏലംകുളം സ്വദേശിയായ പാറക്കൽ അൽഫവാസിൽ (31) നിന്നും ആണ് 1161 ഗ്രാം തൂക്കം വരുന്ന 4 ക്യാപ്സുലുകൾ കസ്റ്റംസ് പിടികൂടിയത്.

ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 50 ലക്ഷം രൂപ വില മതിക്കുന്ന 1161 ഗ്രാം സ്വർണ മിശ്രിതമാണ് കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത് . കള്ളക്കടത്തു സംഘം നൽകിയ ടിക്കറ്റിനും വാഗ്ദാനം ചെയ്ത പ്രതിഫലമായ 70000 രൂപക്കും വേണ്ടിയാണ് അൽഫവാസ് ഈ സ്വർണക്കടത്തിനു കൂട്ടുനിന്നതെന്നാണ് ഉദ്യോഗസ്ഥരോട് പറഞ്ഞത് . ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ്‌ കൂടുതൽ അന്വേഷണം നടത്തിവരുകയാണ്