കോട്ടക്കുന്ന് റോഡിൽ വൻ മരം കടപുഴകി വീണു: ഗതാഗതം തടസ്സപ്പെട്ടു.

Local News

മലപ്പുറം : കോട്ടക്കുന്ന് റോഡിൽ വൻ മരം കടപുഴകി വീണു. കോട്ടക്കുന്ന് വാട്ടർ അതോറിറ്റിയുടെ ഭിത്തിയോട് ചേർന്ന് നിന്നിരുന്ന മരമാണ് വേനൽ മഴ ശക്തമായതിനെ തുടർന്ന് കടപുഴകി വീണത്. വൈകുന്നേരം ഏകദേശം ആറുമണിയോടെ ആയിരുന്നു സംഭവം. ഈ സമയം വഴിയാത്രക്കാർ ആരും തന്നെ പരിസരത്ത് ഇല്ലാതിരുന്നത് വൻ അപകടം ഒഴിവായി. മലപ്പുറം ഫയർ സ്റ്റേഷനിൽ നിന്നും എത്തിച്ചേർന്ന രണ്ട് യൂണിറ്റുകൾ നാട്ടുകാരോട് ഒത്ത് ഏകദേശം രണ്ടേകാൽ മണിക്കൂറോളം പ്രവർത്തിച്ചായിരുന്നു മരം വഴിയിൽ നിന്നും നീക്കിയത്. ഈ സമയം കോട്ടക്കുന്ന് സന്ദർശിക്കുവാനായി എത്തിയ കാവന്നൂർ സ്വദേശി ഫായിസും സേനാംഗങ്ങളോടൊപ്പം പങ്കുചേർന്ന് പ്രവർത്തിച്ചത് സേനാംഗങ്ങൾക്ക് വലിയ തുണയായി. മരം വീണപ്പോൾ അതിലെ ശിഖരങ്ങൾ കെ.എസ്.ഇ.ബി ലൈനിൽ ഉടക്കിയതിനാൽ സേനാംഗങ്ങൾക്ക് അധികൃതരെ വിളിച്ച് അറിയിക്കേണ്ടി വരികയും ചെയ്തു.കോട്ടക്കുന്ന് പരിസരത്തെ മെമ്പർമാർ , പാർക്ക് കെയർടേക്കർ അൻവർ നാട്ടുകാർ തുടങ്ങിയവർ പ്രവർത്തനം കഴിയുംവരെ സേന അംഗങ്ങലുടെ കൂടെയുണ്ടായിരുന്നു. സേനാംഗങ്ങൾ വഴിയിൽ മുറിച്ചിട്ട മരത്തടികൾ നീക്കം ചെയ്യുവാനായി ജെ സി ബിയുടെ ആവശ്യം വരികയും ഉടൻ ജെ സി ബി എത്തി വഴിയിൽനിന്ന് മരങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.