“ഖത്തർ ലോകകപ്പിലെ വിസ്മയം”‘974 സ്റ്റേഡിയം ഇനി ചരിത്രത്തിൽ’…..974 കണ്ടയനെറുകൾ ചേർത്തുണ്ടാക്കിയ സ്റ്റേഡിയം കലാശപ്പോരിന് മുമ്പ് അപ്രത്യക്ഷമാകും!..

News

ദോഹ :ഖത്തർ ലോകകപ്പിന്റെ തുടക്കം മുതൽ ഒട്ടേറെ അത്ഭുത കാഴ്ചകളാണ് ആരാധകരെ കാത്തിരുന്നത്. ലോകകപ്പ് നടന്ന 8 വേദികളും നിർമ്മാണത്തിന്റെയും രൂപത്തിന്റെയും പ്രത്യേകത കൊണ്ട് തന്നെ വിസ്മയം സൃഷ്ടിച്ചിരുന്നു.8 സ്റ്റേഡിയങ്ങളിലായി ഖത്തറൊരുക്കിയ വിസ്മയങ്ങൾ ഇനി ലോകം ഓർമിച്ചിരിക്കുമെന്നത് ഉറപ്പാണ്. ആ വിസ്മയങ്ങളിലേറ്റവും പ്രധാനപ്പെട്ട 974 സ്റ്റേഡിയവും ചരിത്രത്തിൽ ഇടം നേടിക്കഴിഞ്ഞു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സ്റ്റേഡിയത്തിൽ പന്തുരുളുന്നത്.

ബ്രസീൽ -ദക്ഷിണ കൊറിയ പ്രീ കോർട്ടർ ആവേശപ്പോര് കഴിഞ്ഞതോടെ 974 സ്റ്റേഡിയം ബുധനാഴ്ച മുതൽ പൊളിച്ചു തുടങ്ങും.974കണ്ടയ്നെറുകൾ ചേർത്തുണ്ടാക്കിയ അത്ഭുതം ഡിസംബർ 16 ഓടെ ഖത്തറിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമാകും.

സ്റ്റേഡിയം നിർമ്മാണത്തിനു പിന്നിൽ സ്പെയ്നിലെ സെൻവിഗ് എരിബാൻ ഗ്രൂപ്പ്‌ ആണ്. അർജന്റ്റീനയ്ക്ക് ക്വർട്ടർ ടിക്കറ്റ് നേടിക്കൊടുത്ത പോളണ്ടുമായുള്ള മത്സരമടക്കം 7മത്സരങ്ങൾക്കാണ് 974 സ്റ്റേഡിയം ആതിഥെയരായത്. പോളണ്ട് -മെക്സിക്കോ മത്സരമായിരുന്നു ആദ്യത്തേത്.

44,089ആളുകൾക്ക് ഒരേ സമയം കളികാണാനുള്ള വിശാലമായ സ്റ്റേഡിയം 2019 നവംബർ ഒന്നിനാണ് നിർമ്മാണം ആരംഭിച്ചത്.2021 നവംബർ 30നു നിർമ്മാണം പൂർത്തീകരിച്ച് ഉത്ഘാടനം ചെയ്യുകയും, നവംബർ 22ന് ആദ്യ ലോകകപ്പ് മത്സരത്തിന് പന്തുരുളുകയും ചെയ്തു. ദക്ഷിണ കൊറിയക്കെതിരെ ബ്രസീലിന്റെ ക്വാർട്ടർ പ്രവേശനത്തോടെ 974 സ്റ്റേഡിയം ഫുട്‌ബോൾ ആരാധകരോട് യാത്ര പറഞ്ഞു കഴിഞ്ഞു…