ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ മലപ്പുറം താലൂക്ക് ഹെഡ് ക്വാര്‍ട്ടര്‍ ആശുപത്രിക്ക് ഓക്സിജന്‍ പ്ലാന്റ് സമര്‍പ്പിച്ചു

News

മലപ്പുറം: മലപ്പുറം താലൂക്ക് ഹെഡ് ക്വാര്‍ട്ടര്‍ ആശുപത്രിക്ക് വേണ്ടി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) നിര്‍മ്മിച്ച ഓക്സിജന്‍ പ്ലാന്റിന്റെ സമര്‍പ്പണ കര്‍മ്മം സംസ്ഥാന കായിക, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍നിര്‍വഹിച്ചു.കേരള മുസ് ലിം ജമാഅത്ത് പ്രസി. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സ്വിച്ച് ഓണ്‍ ചെയ്തു.പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു.താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സേവനം ചെയ്യുന്നതിന് പരിശീലനം നേടിയ 200 എസ്.വൈ.എസ് സാന്ത്വനം വളണ്ടിയര്‍മാരുടെ സമര്‍പ്പണം കേരള മുസ് ലിം ജമാഅത്ത് ജന. സെക്ര. സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി നിര്‍വ്വഹിച്ചു.
പ്രോജക്റ്റ് കോ- ഓഡിനേറ്റര്‍ എഞ്ചി.അബ്ദുല്‍ ഹമീദ് ചാവക്കാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി, സമസ്ത.നേതാക്കളായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദു റഹ്മാന്‍ സഖാഫി, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി,കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സാരഥികളായ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍.അലി അബ്ദുല്ല, സി.പി. സൈദലവി മാസ്റ്റര്‍, മജീദ് കക്കാട്, എസ്.വൈ.എസ് സംസ്ഥാന ഫിനാ. സെക്രട്ടറി മുഹമ്മദ് പറവൂര്‍, ഐ.സി.എഫ് നേതാക്കളായ അബ്ദുല്‍ കരീം ഹാജി മേമുണ്ട, സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി.പി അനില്‍ , ഡി.സി.സി. പ്രസിഡന്റ് വി.എസ് ജോയ്, മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിദ്ദീഖ് നൂറേങ്ങല്‍, വാര്‍ഡ് കൗണ്‍സിലര്‍ സി.സുരേഷ് മാസ്റ്റര്‍, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി മുജീബ് വടക്കെ മണ്ണ പ്രസംഗിച്ചു.
അബ്ദുല്‍ അസീസ് സഖാഫി മമ്പാട് സ്വാഗതവും
മുസ്തഫ കോഡൂര്‍ നന്ദിയും പറഞ്ഞു.
കോവിഡ് വ്യാപന കാലയളവില്‍ ബഹു: മുഖ്യമന്ത്രി നോര്‍ക്ക മുഖേന ആവശ്യപ്പെട്ടതനുസരിച്ചാണ് കേരള മുസ്ലിം ജമാഅത്ത് പ്രവാസി ഘടകമായ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) കേരളത്തിന് ആശ്വാസകരമാകുന്ന പദ്ധതി ഏറ്റെടുത്തത്. ഓക്സിജന്‍ പ്ലാന്റ് ഉള്‍പ്പെടെ പ്രവാസി സംഘടനകള്‍ക്ക് ഏറ്റെടുക്കാവുന്ന പല പദ്ധതികളും നോര്‍ക്ക മുന്നോട്ട് വെച്ചിരുന്നു. കോവിഡ് പോലെയുള്ള രോഗങ്ങളാല്‍ ജീവവായു ലഭിക്കാതെ വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഏറെ അനിവാര്യമായതെന്ന് മനസ്സിലാക്കിയാണ് നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും ചെലവ് വരുന്ന പദ്ധതി തന്നെ ഏറ്റെടുക്കാന്‍ ഐ.സി.എഫ് തയ്യാറായത്.
ആരോഗ്യ വകുപ്പിന്റെയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ (കെ.എം.എസ്.സി.എല്‍) യും അനുമതിയോടെ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പദ്ധതികള്‍ ഏറ്റെടുത്തത്. 45,97,554 രൂപ ചെലവില്‍
200 എല്‍.പി.എം. ഉല്‍പ്പാദന ശേഷിയുള്ള പ്ലാന്റാണ് മലപ്പുറത്തു സ്ഥാപിച്ചത്.ഒരു കോടി രൂപയിലേറെ ചെലവില്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായിവരുന്ന ഐ.സി.എഫിന്റെ രണ്ടാമത്തെ പ്ലാന്റ് വൈകാതെ സമര്‍പ്പിക്കാനാകും.