കോഴിക്കോട് ഭാര്യയുടെ ബന്ധുവീടിന് തീയിട്ട് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

Crime Local News

കോഴിക്കോട്: ഭാര്യയുടെ ബന്ധു വീടിന് തീയിട്ട് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. അപകടത്തെ തുടർന്ന് യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. കോഴിക്കോട് കൊളാവി പാലം സ്വദേശി അനിൽ കുമാറാണ് ഭാര്യയുടെ സഹോദരൻ്റെ ഉടമസ്ഥതയിലുള്ള വീടിന് തീയിട്ടത്. പിന്നീട് അനിൽ സ്വന്തം ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊടുക്കുകയായിരുന്നു. വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും ബൈക്കിനും തീ പിടിച്ചു.