ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

India Keralam News

ദില്ലി : ഇന്ധന വില വീണ്ടും വർധിപ്പിച്ചു. ഒരു ലിറ്റർ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് അർധരാത്രിയോടെ വർധിപ്പിച്ചത്.ഒരാഴ്ച കൊണ്ട് പെട്രോളിന് കൂടിയത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന് കൂടിയത് 6 രൂപ 10 പൈസയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 112.47ഉം ഡീസലിന് 98.93 രൂപയുമായി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധന വിലയിൽ വൻ വർധനവാണുണ്ടായത്. യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ​ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബർ 4 മുതൽ വില വർധിപ്പിക്കുന്നത് നിർത്തിവെച്ചിരുന്നു. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ ഭാഗമായാണ് ഇന്ധന വില കുതിച്ചുയരുന്നതെന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ വാദം.