ബസ് ചാർജ് വർധനയിൽ ഇന്ന് തീരുമാനമുണ്ടായേക്കും

Keralam News

തിരുവനന്തപുരം : സംസ്ഥാനത്തെ ബസ് ചാര്‍ജ് വർധന ഇന്ന് തീരുമാനമായേക്കും. നിരക്ക് വര്‍ധന പരിഗണിക്കുന്നതിനുള്ള ഇടതുമുന്നണി യോഗം തിരുവനന്തപുരത്ത് ചേരും. മിനിമം ചാര്‍ജ് 10 രൂപയും വിദ്യാര്‍ത്ഥികളുടെ നിരക്ക് 3 രൂപയുമാകുമെന്നാണ് പുറത്തുവരുന്ന വിവരം.

വിദ്യാര്‍ത്ഥികളുടെ കൺസഷൻ നിരക്ക് 6 രൂപയാക്കണം, മിനിമം നിരക്ക് 12 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. നിരക്ക് വർധന ഉടൻ നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് സ്വകാര്യ ബസ് ഉടമകള്‍ സമരം പിൻവലിച്ചത്. വർധിച്ച നിരക്ക് നിലവിൽ വന്നാൽ കെ.എസ്.ആര്‍.ടി.സിക്കും ആശ്വാസമാകും.