ഇനി മാസ്കില്ലെങ്കിലും കേസില്ല

Health India Keralam News

തിരുവനന്തപുരം: ഇനി മാസ്കില്ലെങ്കിലും കേസെടുക്കില്ല. ആൾക്കൂട്ടത്തേയും ഇനിമുതൽ നിയന്ത്രിക്കില്ല. കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ കേസെടുക്കുന്നതുൾപ്പെടെ നടപടികൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികൾ പിൻവലിക്കാൻ ആണ് കേന്ദ്രം നിർദേശം നൽകിയത്. കേസുകൾ ഒഴിവാകുമെങ്കിലും ആരോ​ഗ്യ മന്ത്രാലയം നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന അറിയിപ്പും നൽകിയിട്ടുണ്ട്.

കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനം പുതിയ ഉത്തരവ് ഇറക്കും. കേരളത്തിൽ മാസ്കില്ലെന്ന് കണ്ടെത്തിയാൽ 500 രൂപ ഫൈൻ അടക്കണമായിരുന്നു. ഈ നിയമങ്ങൾ കേന്ദ്ര നിർദേശത്തോടെ മാറും.