രാജ്യനന്‍മയെ ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്ന് ജിഫ് രി മുത്തുക്കോയ തങ്ങള്‍.എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലികയില്‍ ആയിരങ്ങള്‍ കണ്ണിചേര്‍ന്നു

Keralam News

മലപ്പുറം: ഒരുമിച്ചുചേര്‍ന്നു നേടിയെടുത്ത സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തെ ഉള്‍ക്കൊള്ളണമെന്നും , രാജ്യനന്‍മയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ മലപ്പുറം അനുവദിക്കില്ലെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍.
നീതിയും വിശ്വസ്തതയും നടപ്പിലാക്കുന്ന ബാധ്യത ഭരണകൂടങ്ങള്‍ക്കുണ്ട്.ഒരുവിഭാത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ രാഷ്ട്ര പുരോഗതിയെ ബാധിക്കും.വൈവിധ്യ സംസ്‌കാരങ്ങളുള്ള രാജ്യത്ത് ചരിത്രങ്ങളെ പോലും മാറ്റുന്ന പ്രവണത നടക്കുന്നു.രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മത സൗഹാര്‍ദ്ധവും തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ഒരുമിച്ച് ശബ്ദിക്കണം. രാജ്യ പുരോഗതിയും പരസ്പര സ്നേഹവും പൗരന്‍മാരുടെ ബാധ്യതയാണ്. രാജ്യരക്ഷക്കും പുരോഗതിക്കും വേണ്ട സമീപനമാണ് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ സ്വീകരിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു. കരിങ്കല്ലത്താണിയില്‍ എസ്.കെ.എസ്.എസ്.എഫ് ഈസ്റ്റ് ജില്ലാ മനുഷ്യജാലിക ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍ പ്രാര്‍ഥന നടത്തി. പ്രസിഡന്റ് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ ഉപഹാരസമര്‍പ്പണം നടത്തി.സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ പ്രമേയ പ്രഭാഷണം നടത്തി. മുഖ്യാതിഥികളായ കോഴിക്കോട് വലിയഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍, സ്വാമി ബ്രഹ്മാനന്ദ തീര്‍ഥ,ഫാദര്‍ വര്‍ഗീസ് കടക്കേത്ത്, നജീബ് കാന്തപുരം എം.എല്‍.എ സംസാരിച്ചു.സെക്രട്ടറി യൂനുസ് ഫൈസി വെട്ടുപാറ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ശംസാദ്സലീം നിസാമി കരിങ്കല്ലത്താണി നന്ദിയും പറഞ്ഞു. സയ്യിദ് ഹബീബുല്ല തങ്ങള്‍ കൊടക്കാട്, സയ്യിദ് ബി.എസ്.കെ തങ്ങള്‍,സമസ്ത മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി,അസ്ഗറലി ഫൈസി പട്ടിക്കാട്, സമസ്ത ജില്ലാ സെക്രട്ടറി പുത്തനഴിമൊയ്തീന്‍ ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു. വൈകീട്ട് നടന്ന ആദര്‍ശ സമ്മേളനം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ആമുഖ പ്രസംഗം നടത്തി.മുസ്ത്വഫ അഷ്റഫി കക്കുപടി വിഷയാവതരണം നടത്തി.

മനുഷ്യജാലികയുടെ ഭാഗമായി കരിങ്കല്ലത്താണിയില്‍ നടന്ന റാലി ശ്രദ്ധേയമായി. വൈകീട്ട് 4.30ന് താഴക്കോട് പി.ടി.എം സ്‌കൂള്‍ കാംപസില്‍ നിന്നു തുടങ്ങിയ ജാഥ കരിങ്കല്ലത്താണി ഖുര്‍ആനിക് വില്ലേജില്‍ ജാലിക നഗരിയില്‍ സംഗമിച്ചു.ജാഥയില്‍ സമസ്തയുടേയും പോഷക ഘടകങ്ങളുടേയും ഭാരവാഹികള്‍, സ്വാഗതസംഘം ഭാരവാഹികള്‍ എന്നിവര്‍ ജാലിക പ്രയാണത്തിന്റെ മുന്‍നിരയില്‍ അഭിവാദ്യങ്ങള്‍ നേര്‍ന്നു മുന്‍നിരയില്‍ പ്രത്യേക ബാനറലില്‍ അണിനിരന്നു.
റാലിയിലും തുടര്‍ന്ന് സമ്മേളനത്തിലുംപ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. സയ്യിദ് ഹബീബുല്ല തങ്ങള്‍,സയ്യിദ് ഫൈനാസലി ശിഹാബ് തങ്ങള്‍,സൈതലവിക്കോയ തങ്ങള്‍,ഹസന്‍ സഖാഫി പൂക്കോട്ടൂര്‍,കെ,സി അബൂബക്കര്‍ ദാരിമി,കെ.സി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍,ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി,ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, നൗഷാദ് മണ്ണിശ്ശേരി, പി.ടി ഖാലിദ് മാസ്റ്റര്‍,എ.കെ.നാസര്‍ മാസ്റ്റര്‍,എ.കെ.ആലിപ്പറമ്പ്,എ.കെ.മുസ്തഫ,ആനമങ്ങാട് അബൂബക്കര്‍ മാസ്റ്റര്‍,സുകുമാരന്‍ അരക്കുപറമ്പ്,റിട്ടയേഡ് എസ്.ഐ ആന്റണി, ടി.ഹംസത്ത് അലി,കാരയിന്‍ കുഞ്ഞമ്മി,ആനമങ്ങാട് അബുഹാജി,പൊന്നേത്ത് മുസത്വഫ,എ ജഅ്ഫര്‍ ഫൈസി,പി.കെ.ലത്തീഫ് ഫൈസി,കരീം മാട്ടറക്കല്‍,സലാം ഫൈസി പുവ്വത്താണി,നൂര്‍ മുഹമ്മദ് ഹാജി,എം.കെ മുഹമ്മദ് ഹാജി,പി.എം റഫീഖ് അഹ്മദ്,ഉസ്മാന്‍ ഫൈസി അരിപ്ര തുടങ്ങിയവര്‍ പങ്കെടുത്തു.

റാലിക്ക് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍,സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍,സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍,ഒ.എം.സൈനുല്‍ ആബിദ് തങ്ങള്‍,ശമീര്‍ ഫൈസി ഒടമല, സി.ടി ജലില്‍,ജലീല്‍ ഫൈസി അരിമ്പ്ര,യൂനുസ് ഫൈസി,ശംസാദ് സലീം നിസാമി,ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി,റിയാസ് കൊട്ടപ്പുറം,അബ്ദുസലീം യമാനി,ഫള്ലുദ്ദീന്‍ ഫൈസി,നാസര്‍ മാസ്റ്റര്‍,അബ്ദുറഹ്മാന്‍ തോട്ടുപൊയില്‍, ഇസ്മാഈല്‍ അരിമ്പ്ര,സൈനുദ്ദീന്‍ കുഴിമണ്ണ,ഉസൈര്‍ കരിപ്പൂര്‍,മുഹ്സിന്‍ വെള്ളില,ഇര്‍ഫാന്‍ ഹബീബ് ഹുദവി,മന്‍സൂര്‍ വാഫി,സൈനുല്‍ ആബിദ് ഫൈസി, ഡോ.ഇസ്മാഈല്‍ ഹുദവി,സമദ് വാഴയൂര്‍,അനസ് അത്താണിക്കല്‍,ശാക്കിര്‍ ഫൈസി കൊളത്തൂര്‍,സ്വാലിഹ് വണ്ടൂര്‍,നസ്റുല്ല പുല്ലങ്കോട്,സൈനുദ്ദീന്‍ ഒളവട്ടൂര്‍ തുടങ്ങിയവര്‍ ജാഥക്ക് നേതൃത്വം നല്‍കി.സുഹൈല്‍ കോരങ്ങോട്,സലാം മാടാമ്പാറ,മുഹമ്മദലി അക്കര,ജുനൈദ് പാറക്കണ്ണി,നാസിഫ് റഹ്മാന്‍ ഫൈസി അരക്കുപറമ്പ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.