മലപ്പുറത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു ; ഒരു മരണം

Local News

മലപ്പുറം: കൊണ്ടോട്ടിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസ് മറിയുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ 25 വയസുള്ള യുവതി മരണപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് ജീവനക്കാരിയായ വിജിയാണ് മരിച്ചത്.

മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഐ ദിൻ എന്ന ബസാണ് അപകടത്തിൽ പെട്ടത്.