അധ്യാപിക ബസിൽ അപമാനിക്കപ്പെട്ട സംഭവത്തിൽ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു

Crime Local News

തിരുവനന്തപുരം : അധ്യാപികയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം തടയുന്നതിൽ കൃത്യവിലോപനം കാണിച്ച കണ്ടക്ടറെ സസ്‌പെന്റ് ചെയ്തു. വി.കെ ജാഫറിനെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി സി.എം.ഡി.യാണ് ഉത്തറവിറക്കിയത്. കണ്ടക്ടറുടെ പ്രവർത്തി ​ഗുരുതര സ്വഭാവദൂഷ്യവും, കൃത്യവിലോപവും, ചട്ടലംഘനവും, നിരുത്തരവാദപരവുമാണെന്ന് അന്വേഷണത്തിൽ കണ്ടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.

കെ.എസ്.ആർ.ടി.സി. ബസിൽ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വരുമ്പോഴാണ് അധ്യാപികയായ യുവതിയോട് സഹയാത്രികൻ ലൈംഗികാതിക്രമം കാണിച്ചത്. പരാതി പരിഹരിക്കേണ്ട ഉത്തരവാദിത്വമുള്ള കണ്ടക്ടർ ഇടപെട്ടിരുന്നിട്ടില്ലെന്ന് അധ്യാപിക പരാതിപ്പെട്ടിരുന്നു. തുടർന്ന് വിശദമായ അന്വേഷണത്തിന് ഗതാഗത മന്ത്രി ഉത്തരവിട്ടിരുന്നു. കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും റിപ്പോർട്ടിലുണ്ട്.