രാജ്യത്ത് കൊവിഡ് കുറയുന്നു

Health India News

ന്യൂഡൽഹി : രാജ്യത്ത് അയ്യായിരത്തോളം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 5921 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് ആകെ കേസുകളുടെ എണ്ണം 4,29,57,477 ആയി.ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാംസ്ഥാനത്തെത്തി. ഒന്നാമത് അമേരിക്കയാണ്.

289 പേര്‍ കൂടി മരണപ്പെട്ടതോടെ ആകെ മരണനിരക്ക് 5,14,878 ആയി. ഇന്നലെ 11,651 പേര്‍ രോഗമുക്തരായി. 98. 64 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്. ഇതുവരെ4,23,78,721 പേര്‍ കൊവിഡില്‍ നിന്ന് മുക്തരായതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കേരളത്തില്‍ ഇന്നലെ 2190 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 80,152 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.