കൊടുങ്ങല്ലൂര്‍ സ്വദേശി ഡോ. മുഹമ്മദ് സഗീര്‍ അജ്‍മാനില്‍ നിര്യാതനായി

Keralam News Pravasi

ഷാര്‍ജ: മലയാളി ഡോക്ടര്‍ അജ്‍മാനില്‍ അന്തരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി അയ്യാലില്‍ ചക്കപഞ്ചലില്‍ ഡോ. മുഹമ്മദ് സഗീര്‍ (63) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അന്ത്യം.

ഇ.എന്‍.ടി. സര്‍ജനായ ഡോ. മുഹമ്മദ് സഗീര്‍ 25 വര്‍ഷമായി അജ്‍മാനില്‍ അല്‍ ശുറൂഖ് ക്ലിനിക്ക് നടത്തുകയായിരുന്നു.കോഴിക്കോട് ഫറൂഖ് കോളേജില്‍ അധ്യാപകനായിരുന്ന പരേതനായ പ്രഫ. അബ്‍ദുല്‍ മജീദിന്റെയും റാബിയയുടെയും മകനാണ്. ഭാര്യ – നസ്രത്ത് ബാനു. മക്കള്‍ – നീഗസ് മുഹമ്മദ്, ഡോ. നെഹാര്‍